അനിശ്ചിതത്വത്തിന് വിരാമം : കെ.സുരേന്ദ്രൻ ഇനി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം : അനിശ്ചിതത്വത്തിന് വിരാമം.കെ.സുരേന്ദ്രൻ ഇനി ബിജെപി സംസ്ഥാന അധ്യക്ഷൻ.. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു കെ സുരേന്ദ്രൻ. ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയാണ് ഇക്കാര്യം ഒദ്യോഗികമായി പ്രഖ്യാപിച്ചത്.
അഡ്വ. പി എസ് ശ്രീധരൻപിള്ളയുടെ പിൻഗാമിയായിട്ടാണ് കെ.സുരേന്ദ്രൻ നിയോഗിക്കപ്പെടുന്നത്. പാർട്ടിയിൽ വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള വടംവലിയെത്തുടർന്നാണ് സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കുനന്ത് നീണ്ടുപോയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പി.കെ കൃഷ്ണദാസ് പക്ഷം എം ടി രമേശിനെയാണ് സംസ്ഥാന അധ്യക്ഷനായി ഉയർത്തിക്കാട്ടിയത്. മറ്റൊരു സംസ്ഥാന ജനറൽ സെക്രട്ടറിയായ ശോഭ സുരേന്ദ്രന്റെ പേരും അധ്യക്ഷപദവിയിലേക്ക് ഉയർന്നുകേട്ടിരുന്നു.
Third Eye News Live
0
Tags :