അകാലത്തിൽ വേർപിരിഞ്ഞുപോയ ഏകമകൾക്ക് സ്വർഗത്തിൽ മനോഹരമായ ജന്മദിനം ആശംസിച്ചു കൊണ്ട് കെ.എസ്.ചിത്ര
സ്വന്തം ലേഖിക
കൊച്ചി : ഏകമകൾ നന്ദനയുടെ ജന്മദിനത്തിൽ ആശംസകളുമായി കെ.എസ് ചിത്ര.എട്ടു വർഷങ്ങൾക്കു മുൻപ് വേർപ്പിരിഞ്ഞുപ്പോയ മകൾ നന്ദനയുടെ ചിത്രം പങ്കുവച്ചാണ് ചിത്ര പിറന്നാൾ ആശംസകൾ നേർന്നത്. മകളെ മിസ് ചെയ്യുന്നുണ്ടെന്നും സ്വർഗത്തിൽ മനോഹരമായ ഒരു ജന്മദിനം ആശംസിക്കുന്നുവെന്നും സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പിൽ ചിത്ര പറയുന്നു.
ഇന്ന് നിന്റെ പിറന്നാൾ ആഘോഷിക്കുമ്പോൾ മധുരവും മനോഹരവുമായ എല്ലാ ഓർമ്മകളും ഞങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുകയാണ്. ഞങ്ങൾ നിന്നെ ഒരുപാട് മിസ് ചെയ്യുന്നു. അത്രയധികം സ്‌നേഹിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട നന്ദനയ്ക്ക് അങ്ങ് സ്വർഗത്തിൽ മനോഹരമായ ഒരു ജന്മദിനം ആശംസിക്കുന്നു’, ചിത്ര കുറിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാഹം കഴിഞ്ഞ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ 2002ലാണ് ചിത്രയ്ക്കും ഭർത്താവ് വിജയ്ശങ്കറിനും പെൺകുഞ്ഞ് പിറക്കുന്നത്. 2011ൽ വിഷുവിന് ദുബായിലെ നീന്തൽക്കുളത്തിൽ വീണാണ് നന്ദന മരണപ്പെട്ടത്.