മദ്യം കാരണം ജോലി പോയി ഇപ്പോൾ ജയിലിലും ; കൃഷ്ണകുമാർ അകത്തേക്ക്‌

മദ്യം കാരണം ജോലി പോയി ഇപ്പോൾ ജയിലിലും ; കൃഷ്ണകുമാർ അകത്തേക്ക്‌

Spread the love

ബാലചന്ദ്രൻ

കൊച്ചി : മുഖ്യമന്ത്രിക്കെതിരെ വധ ഭീഷണി മുഴക്കിയ കൃഷ്ണ കുമാറിനെ എറണാകുളം സെൻട്രൽ പൊലീസ് കേരളത്തിൽ എത്തിച്ചത് വളരെ തന്ത്രപരമായി ഐ ടി ആക്ടിനു പുറമെ ഐ.പി.സി. 153, 500,506 തുടങ്ങിയ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണട്. 5 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്. ട്രെയിനിൽ വെച്ച് ജീവിതം അവസാനിച്ചുവെന്നും, ഇനി മകന്റെ മുഖത്ത് നോക്കാൻ പറ്റില്ലെന്നും നിരന്തരം പറഞ്ഞുകൊണ്ടിരുന്ന പ്രതിയെ, വിലങ്ങ് മാറ്റി, സൗഹൃദത്തിലാക്കിയാണ് എസ്‌ഐ രൂപേഷിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം എത്തിച്ചത്. തീഹാർ ജയിലിലുള്ള കൃഷ്ണകുമാറിനെ വിട്ടുകിട്ടുന്നതിനായി എസ്‌ഐ രൂപേഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രൊഡക്ഷൻ വാറണ്ട് ഹാജരാക്കിയ ശേഷം കേരളത്തിേേലക്ക് കൊണ്ടുവരാനുള്ള അനുമതി വാങ്ങുകയായിരുന്നു. തീഹാർ ജയിലിൽ എത്തിയ പ്രതിയെ ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം ഡീ അഡിക്ഷൻ മരുന്നുകൾ നൽകിയിരുന്നു. ഇത്രയധികം ശമ്പളത്തിൽ ജോലി ചെയ്തിട്ടും ആകെ സ്വന്തമായുള്ളത് നാട്ടിൽ 40 സെന്റ് സ്ഥലം മാത്രമാണെന്നാണ് ഇയാൾ പറയുന്നത്. ബാക്കിയെല്ലാം കുടിച്ചും ആർക്കൊക്കെയോ വായ്പ നൽകിയും തീർത്തു. 1986 ബാച്ചിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് കഴിഞ്ഞ കൃഷ്ണകുമാർ, ഒന്നര ലക്ഷത്തോളം രൂപ ശമ്പളത്തിലാണ് റിഗിൽ ജോലി ചെയ്തിരുന്നത്. കമ്പനിയുടെ ഇഷ്ട തൊഴിലാളി ആയിരുന്നതിനാൽ, കമ്പനി എസി വീടും കാറും അടക്കം എല്ലാ സുഖസൗകര്യങ്ങളും നൽകി. മികച്ച പാചകക്കാരൻ കൂടിയാണ് ഇയാൾ. റൂമിലെത്തുന്നവർക്ക് ആർക്കും, അവർക്ക് ഇഷ്ടമുള്ള ബ്രാന്റും ഇഷ്ടമുള്ള ഭക്ഷണവും തയ്യാറാക്കി സ്വന്തം ചെലവിൽ നൽകുകയാണ് കൃഷ്ണകുമാറിന്റെ ഇഷ്ടം. അങ്ങനെ റൂമിലെത്തിയ പാക്കിസ്ഥാനികളുമായി, പഠനകാലഘട്ടത്തിലെ നാട്ടിലെ വീരസാഹസിക കഥകൾ, പൊടിപ്പും തൊങ്ങലും വെച്ച് ഹിന്ദിയിൽ പറയുന്നതിനിടെയാണ്, അതിലൊരാൾ ഫോണെടുത്ത് ഫേസ്ബുക്ക് ലൈവിട്ടത്. ആദ്യം ഫേസ്ബുക്ക് ലൈവാണെന്ന് അറിഞ്ഞില്ലെങ്കിലും, പിന്നീട് അത് മനസ്സിലാക്കിയിട്ടും വായിൽ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞു. പിറ്റെദിവസം ബോധം തെളിഞ്ഞപ്പോളാണ് സത്യത്തിൽ എന്താണ് സംഭവിച്ചതെന്ന് മനസ്സിലായത്.