video
play-sharp-fill

കൃഷ്ണന് പകരം ക്യാപ്റ്റൻ: പിണറായിയെ വിഷുക്കണി വച്ച് കോട്ടയത്ത് ഒരു സഖാവ് ..! ഒപ്പം കണി വച്ചത് പുസ്തകങ്ങളും

കൃഷ്ണന് പകരം ക്യാപ്റ്റൻ: പിണറായിയെ വിഷുക്കണി വച്ച് കോട്ടയത്ത് ഒരു സഖാവ് ..! ഒപ്പം കണി വച്ചത് പുസ്തകങ്ങളും

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൃഷ്ണനു പകരം വിഷുക്കണിയ്ക്കൊപ്പം വച്ചത് ക്യാപ്റ്റൻ്റെ ചിത്രം ..! കോട്ടയം സ്വദേശിയും സി.പി.എം പ്രവർത്തകനുമായ രതീഷ് താഴത്തങ്ങാടിയാണ് കൃഷ്ണന് പകരം പിണറായി വിജയൻ്റെ ചിത്രം കണിക്കായി ഒരുക്കിയത്.

നിലവിളക്ക് തെളിയിച്ച്, ഇതിന് പിന്നിൽ പിണറായിയുടെ ചിത്രം വച്ച ശേഷം , മലാല യൂസഫ് സായി , മാധവിക്കുട്ടി , സിസ്റ്റർ ജസ്മി , സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ എന്നിവരുടെ പുസ്തകങ്ങളാണ് ഇതോടൊപ്പം രതീഷ് കണിവച്ചത്. ഇത് കൂടാതെ കൊന്നപ്പൂവും പഴങ്ങളും ഒപ്പം വയ്ക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ കണിയുടെ ചിത്രം ഫെയ്സ് ബുക്കിൽ രതീഷ് ഇട്ടതോടെയാണ് വൈറലായി മാറിയത്. ഇതോടൊപ്പം രതീഷിട്ട കുറിപ്പ് ഇങ്ങനെ…

ഇത്തവണയും കണി വ്യത്യസ്തമാക്കി പുസ്തകങ്ങളും സഖാവ് പിണറായി വിജയനേയും കാണിക്കണ്ടു വിഷു വിളവെടുപ്പിന്റെ മഹോത്സവം കഴിഞ്ഞ വർഷക്കാലം പട്ടിണിയും ബുദ്ധിമുട്ടും ആയിനിന്ന നമ്മളെ ഓരോരുത്തരെയും കരുതലിന്റെ കൈപിടിച്ച് സഖാവ് പിണറായി വിജയനെ അല്ലാതെ മറ്റാരെയാണ് നാം കണി കാണേണ്ടത് നമുക്കുണ്ടായ ഓരോ പ്രകൃതി ദുരന്തങ്ങളളിലും നമുക്ക് കൈത്താങ്ങായി നിന്ന ഈ മനുഷ്യനെ അല്ലാതെ ആരെയാണ് നാം കണി കാണേണ്ടത് (ഇതൊന്നും വിശ്വാസത്തിന്റ ഭാഗമായി കാണേണ്ട വിശ്വാസആചാരങ്ങൾ പൊള്ളയാണ് എന്ന് കാണിക്കുന്നതിന് വേണ്ടിയാണ് )വിഷുവിന്റ ഭാഗമായി കുട്ടികൾക്ക് പണം മോഹിപ്പിച്ചു പഠിപ്പിക്കരുത്