ആർപ്പൂക്കര വില്ലൂന്നിയിൽ ഗുണ്ടാ സംഘത്തിൻ്റെ അഴിഞ്ഞാട്ടം: അക്രമം നടത്തിയത് യുവാക്കളുടെ സംഘം: സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്

ആർപ്പൂക്കര വില്ലൂന്നിയിൽ ഗുണ്ടാ സംഘത്തിൻ്റെ അഴിഞ്ഞാട്ടം: അക്രമം നടത്തിയത് യുവാക്കളുടെ സംഘം: സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ആർപ്പൂക്കര വില്ലൂന്നിയിൽ കടയും കാറും ബേക്കറിയും വീടും അടിച്ച് തകർത്ത ഗുണ്ടാ സംഘത്തിൻ്റെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ പുറത്ത്. ഗുണ്ടാ അക്രമി സംഘം കമ്പി വടിയും മാരകായുധങ്ങളുമായി അക്രമം നടത്തിയ ഗുണ്ടാ സംഘത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന് ലഭിച്ചു.

ബേക്കറിയിലുണ്ടായ തർക്കത്തിൻ്റെ തുടർച്ചയായി എത്തിയ ഗുണ്ടാ അക്രമി സംഘം പ്രദേശത്തെ വീടുകളും കടയും കാറും അടിച്ച് തകർക്കുകയായിരുന്നു. വടിവാളും കമ്പിവടിയും മാരകായുധങ്ങളുമായി എത്തിയാണ് സംഘം ആക്രമണം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിബിൻ ബിനോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി 11.45 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം.

പകൽ ജിബിനും ബേക്കറിയിലെ ആളുകളുമായി വാക്ക് തർക്കമുണ്ടായിരുന്നു. ഇതിൻ്റെ തുടർച്ചയായി ഒരു സംഘം യുവാക്കൾ രാത്രിയോടെ ബേക്കറിയിൽ എത്തുകയായിരുന്നു. ഇവിടെ എത്തിയ സംഘം വീടിന് മുന്നിൽ കിടന്ന കാർ അടിച്ച് തകർത്തു. കാറിൻ്റെ ചില്ലടിച്ച് തകർത്ത സംഘം വീടിന് നേർക്കും കല്ലും കമ്പും വലിച്ചെറിഞ്ഞു.

ശബ്ദം കേട്ട് ഉണർന്നെണീറ്റ് വന്ന നാട്ടുകാരെയും സംഘം ഭീഷണിപ്പെടുത്തി. തടയാൻ കുടുതൽ ആളുകൾ എത്തിയതോടെ അക്രമി സംഘം ഓടി രക്ഷപെട്ടു. നാട്ടുകാർ വിവരം അറിയിച്ചതോടെ ഗാന്ധിനഗർ പൊലീസ് സ്ഥലത്ത് എത്തി. പ്രതികൾക്കായി പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.