കെ റെയിലിന് തിരിച്ചടി; അത്യാധുനിക സൗകര്യങ്ങളോടു കൂടിയ വന്ദേ ഭാരത് ട്രെയിനുകള്‍ ഉടനെന്ന് റെയില്‍വേ മന്ത്രാലയം

Spread the love

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: അത്യാധുനിക സൗകര്യങ്ങളുള്ള വന്ദേ ഭാരതിന്റെ പുതിയ ഹൈസ്പീഡ് ട്രെയിനുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.

മികച്ച യാത്ര അനുഭവമാകും വന്ദേ ഭാരത്-2 ട്രെയിനുകള്‍ നല്‍കുകയെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. പുതിയ ട്രെയിന്‍ 130 സെക്കന്‍ഡിനുള്ളില്‍ 160 കിലോമീറ്റര്‍ വേഗത കൈവരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

52 സെക്കന്‍ഡിനുള്ളില്‍ 100 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാകും. പരമാവധി വേഗത മണിക്കൂറില്‍ 180 കിലോമീറ്ററാണ്. ട്രെയിനുളളില്‍ വൈഫൈ സൗകര്യവും ലഭ്യമാക്കും. 32 ഇഞ്ച് എല്‍സിഡി ടിവികളും പുതിയ വന്ദേ ഭാരതിലുണ്ടാകും.

മുന്‍ പതിപ്പില്‍ 24 ഇഞ്ച് ടിവി ആയിരുന്നു ഉണ്ടായിരുന്നത്. പൊടിപടലങ്ങളെ തടയുന്നതിനായി ട്രാക്ഷന്‍ മോട്ടോറുകളും പുതിയ പതിപ്പിലുണ്ടാകും.

എക്സിക്യൂട്ടീവ് യാത്രക്കാര്‍ക്ക് സൈഡ് റിക്ലൈനര്‍ സീറ്റ് സൗകര്യം എല്ലാ ക്ലാസുകള്‍ക്കും ലഭ്യമാക്കും. വായു ശുദ്ധീകരണത്തിനായി പ്രത്യേക സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. ചണ്ഡീഗഢിലെ സെന്‍ട്രല്‍ സയന്റിഫിക് ഇന്‍സ്ട്രുമെന്റ്സ് ഓര്‍ഗനൈസേഷന്‍ (സിഎസ്‌ഐഒ) ശുപാര്‍ശ ചെയ്ത പ്രകാരമാണ് സംവിധാനം ട്രെയിനിന്റെ മേല്‍ക്കൂരയില്‍ ഘടിപ്പിച്ചിരിക്കുന്നത്.

2023 ഓഗസ്റ്റില്‍ ഇത്തരത്തിലുള്ള 75 ട്രെയിനുകള്‍ നിര്‍മ്മിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.