
കണ്ണിനു കുളിരായി ആമ്പൽ പൂക്കളുടെ വർണ കാഴ്ചകൾ: മഴയെ അവഗണിച്ചും കോട്ടയം കൊല്ലാട്ടേക്ക് ജനപ്രവാഹം
കോട്ടയം : കൊല്ലാട് ബോട്ടുജെട്ടി കവലയ്ക്ക് സമീപത്തെ ആമ്പൽ വസന്തം കാണാൻ വൻ തിരക്ക്. ഏതാനും ദിവസങ്ങളായി മനസ്സിനെ കുളിരണി യിക്കുന്ന കാഴ്ചയാണ് നാട്ടുകാർക്ക് കാണാൻ കഴിയുന്നത്.
കിഴക്കു പുറം പാടശേഖരത്തിലാണ് മനോഹര കാഴ്ചയൊരുക്കി ആമ്പൽ പൂവിട്ടു നില്ക്കുന്നത്. ഇതാദ്യമായിട്ടല്ല ഇവിടെ ആമ്പൽ വിരിയുന്നത്. എന്നാൽ സമൂഹ മാധ്യമ ങ്ങളടക്കം ലഭിച്ച സ്വീകാര്യതയാണ് ഇപ്പോൾ ഇവിടെ ജനത്തിരക്ക് കൂടാൻ കാരണം.
ഫോട്ടോഷൂട്ടിനും കാഴ്ചകൾ കാണാനും പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവിടാനും പ്രായ ഭേദമെന്യേ ഒട്ടേറെ ആളുകളാണ് ദിവസവും ഇവിടേക്ക് ഒഴുകിയെ ത്തുന്നത്. പ്രദേശവാസികൾ അല്ലാതെ മറ്റാർക്കും അധികം അറിയാതിരുന്ന ഇവിടം ഇന്ന് കൂടുതൽ ജനപ്രിയമാകുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഞ്ചാരികൾക്ക് സൗകര്യം ഒരുക്കി വികസനം എത്തിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. കാഴ്ചക്കാരെ ഇരുകൈയുംനീട്ടി സ്വീകരിക്കാൻ പ്രദേശത്തെ കർഷകരും കുടുംബങ്ങളും ഉത്സാഹത്തോടെ മുൻപിലുണ്ട്.
മേയ്, ജൂൺ, മാസത്തിൽ പാട ത്തേക്കു വെള്ളം കയറ്റും. ഇതോടെ ചെളിക്കടിയിൽ കിടക്കുന്നആമ്പൽ വിത്തുകൾ കിളിർത്ത് വെള്ളത്തിനു മീതെ ഇലവിരിക്കും.
ജൂലൈ, ഓഗസ്റ്റ‌്, സെപ്റ്റംബർ മാസങ്ങളിലാണ് സാധാരണ ആമ്പലുകൾ പാടത്ത് വസ ന്തം തീർക്കുന്നത്. പൂക്കൾക്ക് ഒക്ടോബർ അവസാനം വരെയേ ആയുസ്സുണ്ടാകൂ. ഒക്ടോബറിൽ കൃഷി സീസൺ തുടങ്ങുമ്പോൾ
കർഷകർ പാടങ്ങൾ ഉഴുതു തുടങ്ങും.
ആമ്പലുകളുടെ ഇലയും പൂക്കളും നശിക്കുമെങ്കിലും അടുത്ത വർഷത്തെ കരുതലായി പ്രകൃതി തന്നെ വിത്തുകൾ പാടത്തെ ചെളിയിൽ നിക്ഷേപിക്കും. പതിവു പോലെ ജൂലൈ മാസം മുതൽ വീണ്ടും പൂവിടാൻ തുടങ്ങും.
ആമ്പൽപൂവ് പൂർണ വളർച്ച യായാൽ കൊഴിയാതെ തണ്ടു വളഞ്ഞ് മെല്ലെ വെള്ളത്തിലേ ക്കു വീഴും. വിത്തിന്റെ പുറം ഭാഗത്തിനു കറുപ്പുനിറമാണ്. അവ കായിൽ നിന്ന് വേർപെട്ട് ചെളിയിൽ വീണുകിടക്കും.
പൂക്കൾക്ക് മൂന്നു നിര ദളങ്ങളുണ്ട്. താമരയെ അപേക്ഷിച്ച് ഇവയുടെ തണ്ടിനു ബലം കുറവാണ്. നീല കലർന്ന പച്ച നിറത്തോടു കൂടിയ ആമ്പലിന്റെ തണ്ടിന് മൂന്നു മീറ്ററോളം നീളമുണ്ടാകും. പൂക്കൾ ജലോപരിതലത്തിൽ നിന്ന് ഒരടിയോളം ഉയരത്തിൽ കാണാനാ വും.
ആമ്പൽ പാടത്ത് എങ്ങനെ എത്താം?
കോട്ടയത്തു നിന്ന് കഞ്ഞി ക്കുഴി – കൊല്ലാട് റോഡിൽ ബോട്ട് ജെട്ടി കവലയിൽ എത്തുക. അവിടുന്ന് ഇട ത്തോട്ട് തിരിഞ്ഞ് കൊല്ലൻ കവലയിൽ എത്തി വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് പഞ്ചാ യത്ത് റോഡിലൂടെ തൃക്കേൽ : അമ്പലത്തിൽ എത്തണം. ഇതിന്റെ താഴെയാണ് ആമ്പൽ പാടം.
.രാവിലെ 6.30 മുതൽ 7.30 വരെയാണ് കാഴ്ചയ്ക്കു നല്ല ത്. അതിനു ശേഷം ആമ്പൽ പൂക്കൾ വെയിലേറ്റു കൂമ്പും.ഗ്രാമപ്രദേശമായതിനാൽ കടകൾ തീരെയില്ല. ഭക്ഷണ സാധനങ്ങളും വെള്ളവും കയ്യിൽ കരുതാം.
ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഇവിടെ തള്ളാതിരിക്കുക.
8