പെന്‍ഷനുകള്‍ പാവപ്പെട്ടവന്റെ അവകാശമാണ്, ഔദാര്യമാണെന്നാണ് വിജയന്റെ സര്‍ക്കാര്‍ കോടതിയില്‍ പ്രഖ്യാപിച്ചത്, മറിയക്കുട്ടി ചേട്ടത്തിയെ വ്യാജപ്രചാരണം നടത്തി സി.പി.എം. നാണംകെടുത്തി, വന്ദ്യവയോധികയെപ്പറ്റി അശ്ലീലകഥകള്‍ മെനഞ്ഞു, ചേര്‍ത്തുപിടിച്ചത് കോണ്‍ഗ്രസ് എന്ന് കെ. സുധാകരന്‍; ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ ഭിക്ഷാപാത്രമെടുത്ത മറിയക്കുട്ടിക്ക് കെ.പി.സി.സി. നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം വെള്ളിയാഴ്ച

Spread the love

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ ഭിക്ഷാപാത്രവുമായി അടിമാലിയിലെ തെരുവിലിറങ്ങിയ മറിയക്കുട്ടിക്ക് കെ.പി.സി.സി. നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ വെള്ളിയാഴ്ച പ്രസിഡന്റ് കെ. സുധാകരന്‍ കൈമാറും.

video
play-sharp-fill

ഇരുന്നൂറേക്കറില്‍ മറിയക്കുട്ടിയുടെ പഴയവീട് പൊളിച്ചാണ് പുതിയ വീട് നിര്‍മിച്ചത്. ജനുവരിയില്‍ കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രനും ഡീന്‍ കുര്യാക്കോസ് എം.പിയും ചേര്‍ന്നാണ് വീടിന് തറക്കല്ലിട്ടത്. സി.പി.എം. എന്ന ക്രിമിനല്‍ പാര്‍ട്ടിയാല്‍ വേട്ടയാടപ്പെടുന്ന സാധാരണക്കാരിന്റെ പ്രതീകമാണ് മറിയക്കുട്ടിയെന്ന് കെ. സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ കോണ്‍ഗ്രസ് കൊണ്ടുവന്നതുതന്നെ ഈ നാട്ടിലെ പാവപ്പെട്ടവന്റെ അവകാശമായാണ്. എന്നാല്‍, പെന്‍ഷന്‍ അവകാശമല്ല ഔദാര്യമാണെന്നാണ് വിജയന്റെ സര്‍ക്കാര്‍ കോടതിയില്‍ പ്രഖ്യാപിച്ചത്. ഇത്തരം പ്രഖ്യാപനങ്ങള്‍ മാത്രമല്ല, പെന്‍ഷന്‍ ചോദിച്ചിറങ്ങിയ മറിയക്കുട്ടി ചേട്ടത്തിയെ പോലെയുള്ള പാവങ്ങളെ വ്യാജപ്രചാരണം നടത്തി സി.പി.എം. നാണംകെടുത്തി’, എന്നും കെ. സുധാകരന്‍ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘സി.പി.എം. ഈ വന്ദ്യവയോധികയെപ്പറ്റി നവമാധ്യമങ്ങളില്‍ അശ്ലീലകഥകള്‍ മെനഞ്ഞു. അവരെ അതിസമ്പന്നയായി ചിത്രീകരിച്ചു. അന്നംമുട്ടിച്ച സര്‍ക്കാരിനെതിരേ പ്രതികരിച്ചതിന്റെ പേരില്‍ സി.പി.എം. അവരുടെ ജീവിതം വഴിമുട്ടിച്ചപ്പോള്‍ ചേര്‍ത്തുപിടിക്കാനാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

അതിന്റെ ഭാഗമായി നിര്‍മ്മിച്ചുകൊടുക്കുമെന്ന് പറഞ്ഞ വീട് പൂര്‍ത്തിയായിരിക്കുന്നു. വെറുംവാക്കുകള്‍ പറയുന്ന പ്രസ്ഥാനമല്ല, പാവപ്പെട്ടവന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന അവരുടെ ഹൃദയവികാരമാണ് നമ്മുടെ കോണ്‍ഗ്രസ്’, കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.