വീടിന്റെ മുൻപിൽ വിറകിട്ടത് ചോദ്യം ചെയ്‌ത‌ ഭിന്നശേഷിക്കാരനെ അയൽവാസി മർദിച്ചു: സംഭവം കങ്ങഴയിൽ

Spread the love

 

കങ്ങഴ :വീടിന്റെ മുൻപിൽ വിറകിട്ടത് ചോദ്യം ചെയ്‌ത ഭിന്നശേഷിക്കാരനെ അയൽവാസികൾ മർദിച്ചതായി പരാതി.

video
play-sharp-fill

കങ്ങഴ കാരമല മുളമൂട്ടിൽ ജോപ്പൻ ജോർജ് (35) നാണ് മർദനമേറ്റത്. ഇയാളെ പാമ്പാടി താലൂക്ക് ആശുപത്രി
യിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച്ച രാവിലെ 8.30നാണ് സംഭവം. വീടിന് മുൻപിലെ വഴിയിൽ അയൽവാസികൾ വിറകും തടിയും കൊണ്ടിട്ടിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതു നീക്കണമെന്ന് ജോപ്പൻ പറഞ്ഞതോടെ പ്രകോപിതരായ
അയൽവാസിയും കുടുംബവും ചേർന്ന് ക്രൂരമായി മർദിച്ചെന്നാണു പരാതി.

കാപ്പിവടി കൊണ്ടുള്ള അടിയേറ്റ് ജോപ്പന്റെ ഇടതു കയ്യിൽ പൊട്ടലുണ്ടായി. പുറത്തും മുഖത്തും മർദനമേറ്റു. കറുകച്ചാൽ പൊലീസ് കേസെടുത്തു.