
കണ്ണൂർ: കെപിസിസി ജനറൽ സെക്രട്ടറിയും കണ്ണൂർ ഡിസിസി മുൻ അധ്യക്ഷനുമായ പി. രാമകൃഷ്ണൻ (77) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച പയ്യാമ്പലത്ത് നടക്കും.
കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ രാമകൃഷ്ണന് മുന്‍ എംഎല്‍എ പി. ഗോപാലന്റെ സഹോദരനാണ്.