ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപക വാർഷിക ദിനത്തിൽ തന്നെ കൊടി മരം പണി കൊടുത്തു ; ഉയർത്തുന്നതിനിടെ പതാക കയറിൽ കുരുങ്ങി
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാനപക ദിനമായ ശനിയാഴ്ച രാവിലെ കെപിസിസി ആസ്ഥാനത്ത് കൊടി ഉയർത്താനായില്ല.
കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് എംപി, രാജ്മോഹൻ ഉണ്ണിത്താൻ എംപി അടക്കമുള്ള നേതാക്കൾ കൊടി ഉയർത്താനെത്തിയപ്പോളാണ് കയറിൽ കുടുങ്ങി കൊടി ഉയരാതെയായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സേവാദൾ പ്രവർത്തകരാണ് പതാകയും മറ്റും സജ്ജീകരിച്ചിരുന്നത്. മാധ്യമങ്ങൾ തയ്യാറായി നിന്ന് മിനുട്ടുകൾ കഴിഞ്ഞിട്ടും കൊടി ഉയർത്താൻ പറ്റാതായതോടെ നേതാക്കന്മാർ ക്ഷുഭിതരായി.
സേവാദൾ പ്രവർത്തകരെ ശകാരിച്ചശേഷം നേതാക്കൾ ആസ്ഥാനത്തിന് അകത്തേക്ക് പോകുകയായിരുന്നു. കൊടി കുടുങ്ങിയതോടെ മാധ്യമങ്ങളെ തടയാനും ശ്രമമുണ്ടായി.
Third Eye News Live
0
Tags :