video

00:00

വടകരയില്‍ നാലുവയസുകാരി ഉള്‍പ്പെടെ എട്ടുപേര്‍ക്ക് കുറുക്കന്റെ കടിയേറ്റു; കുട്ടിയെ കുറുന്നരി ആക്രമിച്ചത് വീട്ടിലേക്ക് ഓടിക്കയറി

വടകരയില്‍ നാലുവയസുകാരി ഉള്‍പ്പെടെ എട്ടുപേര്‍ക്ക് കുറുക്കന്റെ കടിയേറ്റു; കുട്ടിയെ കുറുന്നരി ആക്രമിച്ചത് വീട്ടിലേക്ക് ഓടിക്കയറി

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: വടകരയില്‍ രണ്ടിടങ്ങളിലായി നാലുവയസുകാരിയും അഞ്ച് സ്ത്രീകളും ഉള്‍പ്പടെ എട്ടുപേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. ഇന്നലെ വൈകുന്നേരം ആറുമണിക്ക് പൈങ്ങോട്ടായിലും കോട്ടപ്പള്ളിയിവും ആണ് കുറുക്കന്റെ ആക്രമണം ഉണ്ടായത്.

നാലുവയസുകാരിയെ വീട്ടിനകത്തേക്ക് ഓടിക്കയറിയാണ് കുറുക്കന്‍ ആക്രമിച്ചത്. ഇത് തടയുന്നതിനിടയാണ് ബന്ധുവായ മൊയ്തുവിന് കടിയേറ്റത്. നാട്ടുകാര്‍ പീന്നീട് കുറുക്കനെ തല്ലിക്കൊന്നു. പരുക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേവിഷബാധയുള്ള കുറുക്കന്‍ ആണോ എന്ന സംശയം നാട്ടുകാര്‍ ഉയര്‍ത്തുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group