
കോഴിക്കോട് വടകരയിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീപിടിച്ചു; എഞ്ചിൻ ഭാഗം പൂർണ്ണമായും കത്തി നശിച്ചു; ആളപായമില്ല
സ്വന്തം ലേഖകൻ
കോഴിക്കോട് :കോഴിക്കോട് വടകരയിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീപിടിച്ചു.
ടോറസിന്റെ എഞ്ചിൻ ഭാഗം പൂർണ്ണമായും കത്തി നശിച്ചു.ആളപായമില്ല.
ഇന്നു രാവിലെ 10 മണിയോടെയാണ് സംഭവം.
ദേശിയപാത വികസനത്തിൻറെ ഭാഗമായി നടക്കുന്ന നിർമാണ പ്രവർത്തനത്തിനിടെയാണ്
അപകടം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഞ്ചിൻ ഭാഗത്ത് പുക ഉയരുന്നത് കണ്ട് ലോറിയിലുണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് തൊഴിലാളികൾ ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലവത്തായില്ല.
തുടർന്ന് വടകരയിൽ നിന്നും അഗ്നിശമന സേന രണ്ടു യൂണിറ്റ് എത്തിയാണ് തീയണച്ചത്. അപകടകാരണം വ്യക്തമല്ല.
Third Eye News Live
0
Tags :