അനാഥയായ യുവതിയെ ഫ്ലാറ്റിൽ എത്തിച്ച് പീഡിപ്പിച്ചു ശേഷം മുഖത്ത് ചൂടുവെള്ളം ഒഴിച്ചു ക്രൂരമർദ്ദനത്തിനിരയാക്കി; മൂന്നുപേർ അറസ്റ്റിൽ

Spread the love

 

കോഴിക്കോട്: അനാഥയായ യുവതിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. മുഹമ്മദ് ഷാഫി, മുഹമ്മദ് ഷബീല്‍, മുഹമ്മദ് ഫൈസല്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. 2022 ജൂണിലാണ് കേസിനാസ്പദമായ സംഭവം.

video
play-sharp-fill

 

ഒന്നര വര്‍ഷത്തോളം മാനസിക ആഘാതത്തിലായിരുന്ന യുവതി അടുത്തിടെയാണ് സാധാരണ നിലയിലേക്ക് എത്തിയത്. അതോടെയാണ് അന്വേഷണ സംഘത്തിന് പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞത്.

 

ഒളിവില്‍ പോയ പ്രതികളെ മലപ്പുറം കൊണ്ടോട്ടി എന്നിവിടങ്ങളില്‍ നിന്നും ഇന്നലെയാണ് കുന്നമംഗലം പൊലീസ് പിടികൂടിയത്. ഫോണ്‍ വഴി പരിചയപെട്ട യുവതിയെ 2022 ജൂണില്‍ കുന്നമംഗലത്തെ ഫ്‌ളാറ്റില്‍ എത്തി പ്രതികള്‍ പീഡിപ്പിച്ചെന്നാണ് കേസ്. തുടര്‍ന്ന് യുവതിയുടെ മുഖത്തു ചൂടുവെള്ളം ഒഴിക്കുകയും മര്‍ദ്ധിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പൊലീസ് പ്രതികളെ കണ്ടെത്തി ഫോട്ടോ അതിജീവിതയെ കാണിച്ച് ഉറപ്പ് വരുത്തിയതിന് ശേഷമാണ് അറസ്റ്റ് ചെയ്യുകയായിരുന്നു.