
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യുവതിക്കുനേരെ ലൈംഗികപീഡനം; ക്രൂരത ശസ്ത്രക്രിയ കഴിഞ്ഞ ഉടന്‍; അറ്റന്റര്‍ക്കെതിരെ പരാതി
സ്വന്തം ലേഖിക
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചതായി പരാതി.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി അറ്റന്‍ഡര്‍ ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ദിവസം മുൻപായിരുന്നു പരാതിക്കാധാരമായ സംഭവം നടന്നതെന്നാണ് യുവതി വ്യക്തമാക്കുന്നത്.
തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം സര്‍ജിക്കല്‍ ഐസിയുവിന് സമീപം വിശ്രമിക്കുമ്പോഴായിരുന്നു യുവതി പീഡിപ്പിക്കപ്പെട്ടത്. ശസ്ത്രക്രിയയ്ക്ക് ശേഷമുളള മയക്കത്തില്‍ നിന്ന് പാതി ഉണര്‍ന്നിരിക്കവെയാണ് ആക്രമണമുണ്ടായത്.
യുവതി പീഡനവിവരം ഭര്‍ത്താവിനോട് തുറന്ന് പറയുകയായിരുന്നു. പിന്നാലെ യുവതി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുക്കുകയായിരുന്നു. ആളെ തിരിച്ചറിഞ്ഞതായും മെഡിക്കല്‍ കോളേജ് പൊലീസ് അറിയിച്ചു.