കോഴിക്കോട് പന്തീരാങ്കാവില്‍ നിന്ന് മാവോയിസ്റ്റ് നേതാവ് പിടിയിൽ; ഒന്നരമാസമായി കഴിഞ്ഞത് അതിഥി തൊഴിലാളി ക്യാമ്പിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട്: പന്തീരാങ്കാവില്‍ നിന്ന് മാവോയിസ്റ്റ് നേതാവിനെ പിടികൂടി. ജാര്‍ഖണ്ഡ് സ്വദേശിയായ അജയ് ഒറോണ്‍ ആണ് പിടിയിലായത്. കഴിഞ്ഞ ഒന്നരമാസമായി അതിഥി തൊഴിലാളി ക്യാമ്പില്‍ കഴിയുകയായിരുന്നു ഇയാള്‍. നിരോധിത സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മേഖലാ കമാന്‍ഡറാണ് ഇയാള്‍.

പന്തീരങ്കാവ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഝാര്‍ഖണ്ഡ് പൊലീസിന്റെ അപേക്ഷ പ്രകാരമായിരുന്നു അറസ്റ്റ്. പന്തീരങ്കാവ് കൈമ്പലത്തുളള മരമില്ലിന് സമീപത്തുളള വാടക മുറിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അല്‍പസമയത്തിനകം ഇയാളെ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കും. 2019ന് ശേഷം നാലുതവണ ഇയാള്‍ കേരളത്തില്‍ വന്നതായാണ് റിപ്പോര്‍ട്ട്. ആയുധ നിയമപ്രകാരമുളള കേസില്‍ നേരത്തെ 11 മാസം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.