ബാനറിനെ ചൊല്ലി തര്‍ക്കം; ലോ കോളേജില്‍ എസ്‌എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; പെണ്‍കുട്ടികള്‍ക്കടക്കം നിരവധിപ്പേര്‍ക്ക് പരിക്ക്
സ്വന്തം ലേഖിക
കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ എസ്‌എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം.
കോളേജിലെ ഓപ്പണ്‍സ്റ്റേജില്‍ സ്ഥാപിച്ചിരുന്ന ബാനറുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരു വിഭാഗത്തിലെയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നടന്ന തര്‍ക്കമാണ് കൂട്ടയടിയില്‍ കലാശിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് വൈകുന്നേരം ഉണ്ടായ സംഘര്‍ഷത്തില്‍ പെണ്‍കുട്ടികള്‍ക്കടക്കം നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊലീസ് എത്തിയതാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. കോളജില്‍ ഇന്ന് കെഎസ്‌യു പ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്ന പരിപാടിയ്ക്ക് വേദിയായ നിശ്ചയിച്ച സ്റ്റേജിലെ ബാനറുകള്‍ മാറ്റുന്നത് സംബന്ധിച്ച് ഇരു വിഭാഗത്തിലെയും പ്രവര്‍ത്തകര്‍ തമ്മില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു.
ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് പിന്നീട് സംഘര്‍ഷത്തില്‍ ചെന്നെത്തിയത്. പരിക്കേറ്റ ആറ് പ്രവര്‍ത്തകരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കെഎസ്‌യു വ്യക്തമാക്കി.
എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും സംഭവത്തില്‍ പരിക്കേറ്റിറ്റുണ്ട്.