ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് നേരെ വീണ്ടും കയ്യേറ്റ ശ്രമം; കേസെടുത്ത് പൊലീസ്; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ കയ്യേറ്റ ശ്രമം.

നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലാണ് ഇന്നലെ അര്‍ധരാത്രിയോടെ സംഭവം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഭരത് കൃഷ്ണയ്ക്ക് നേരെയാണ് കയ്യേറ്റം ഉണ്ടായത്. അതിക്രമത്തിന് പിന്നില്‍ വയനാട് സ്വദേശികളാണെന്നാണ് സംശയം.

ഡോക്ടറുടെ പരാതിയില്‍ ആശുപത്രി സംരക്ഷണ നിയമം അടക്കമുള്ള വകുപ്പുകൾ ചുമത്തി നാദാപുരം പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ പ്രതികളെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.