
കോഴിക്കോട്: ജില്ലയില്‍ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു.
ഫറോക്ക് സ്വദേശിയായ 19കാരനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ആലപ്പുഴയില്‍ ജോലിചെയ്യുന്ന യുവാവിന് കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടതോടെയാണ് ചികിത്സ തേടിയത്.
ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കോഴിക്കോട് എത്തിയ ശേഷം പനിയും തലവേദനയും മാറാത്തതിനെതുടർന്നാണ് സ്രവ പരിശോധന നടത്തിയത്. ഇതിലാണ് രോഗം സ്ഥിരീകരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം രണ്ടായി.
കഴിഞ്ഞ ദിവസം കോഴിക്കോട് കോട്ടൂര്‍ സ്വദേശിയായ ഒന്‍പതുവയസുകാരനും കഴിഞ്ഞദിവസം അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടിയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.







