video
play-sharp-fill

മുണ്ടും അതിനു മുകളിൽ ചുരിദാർ ടോപ്പും ധരിച്ചെത്തിയ കള്ളൻ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു; സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; മോഷ്ടാവിനെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് പോലീസ്

മുണ്ടും അതിനു മുകളിൽ ചുരിദാർ ടോപ്പും ധരിച്ചെത്തിയ കള്ളൻ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു; സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; മോഷ്ടാവിനെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് പോലീസ്

Spread the love

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ക്ഷേത്രത്തിൽ മോഷണം. ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

മുണ്ടും അതിനു മുകളിൽ ചുരിദാർ ടോപ്പും ധരിച്ച് മുഖം മൂടിയ ആളാണ് മോഷണം നടത്തിയത്.

ക്ഷേത്രത്തിൽ നിന്ന് മാറി പുറത്ത് വച്ചിരുന്ന ഭണ്ഡാരവും കുത്തി തുറന്ന് മോഷണം നടത്തി.
രാവിലെ ക്ഷേത്രത്തിലെത്തിവരായാണ് മോഷണവിവരം അറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിച്ചു.
മോഷ്ടാവിനെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടന്നാണ് വിവരം.