
സ്വന്തം ലേഖിക
കോഴിക്കോട് : നടുവണ്ണൂര്‍ ഗവ. ജി.എം.എല്‍.പി സ്കൂളിലാണ് കുട്ടികളും രക്ഷിതാക്കളും ബുധനാഴ്ച രാവിലെ 10 മണിയോടെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഈ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ കുട്ടികളുടെ കണക്ക് യഥാസമയം സ്കൂളില്‍നിന്നും കൊടുക്കാത്തതിനാല്‍ മൂന്ന് അധ്യാപക തസ്തികകള്‍ ഇവിടെ നഷ്ടമായിരുന്നു. സമ്ബൂര്‍ണയില്‍ വിദ്യാര്‍ഥികളുടെ ആധാര്‍ അപ്ഡേഷൻ നടത്താത്തതിനാലാണ് തസ്തിക നഷ്ടമായത്. 61 വിദ്യാര്‍ഥികളുടെ ആധാര്‍ അപ്ഡേഷൻ സമ്ബൂര്‍ണയില്‍ സ്കൂള്‍ അധികൃതര്‍ നടത്തിയിട്ടില്ല. 151 കുട്ടികളാണ് നിലവില്‍ ഇവിടെയുള്ളത്. സ്കൂളില്‍ മതിയായ കുട്ടികളുണ്ടായിട്ടും എണ്ണം നല്‍കാത്തതാണ് രക്ഷിതാക്കളുടെ പ്രതിഷേധത്തിനിടയാക്കിയത്.
സ്കൂള്‍ തുറന്ന ആറാം പ്രവൃത്തി ദിവസത്തിലാണ് സ്കൂളില്‍ മൊത്തം ഹാജരായ കുട്ടികളുടെ കണക്ക് സര്‍ക്കാറിലേക്ക് സമര്‍പ്പിക്കേണ്ടത്. ഇതിന്റെയടിസ്ഥാനത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്. അധ്യാപകര്‍ ഇല്ലാത്തതിനാല്‍ ഇതുമൂലം നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്കാണ് അധ്യാപനം നഷ്ടപ്പെടുന്നത്. ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥ കാരണം തങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നഷ്ടപ്പെടുന്നതായി കാണിച്ച് പി.ടി.എ ഭാരവാഹികള്‍ വിദ്യാഭ്യാസ ഓഫിസര്‍ക്ക് നേരത്തെ പരാതി സമര്‍പ്പിച്ചിരുന്നു. നിലവില്‍ 61 കുട്ടികളുടെ കണക്ക് വിദ്യാഭ്യാസ വകുപ്പില്‍ ഇല്ല . അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ ഇത് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുകയും അതിന്റെ അടിസ്ഥാനത്തില്‍ എ.ഇ.ഒ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ യോഗംചേര്‍ന്ന് 20 ദിവസത്തിനകം ഇതില്‍ പരിഹാരം ഉണ്ടാക്കാമെന്ന് പറഞ്ഞിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, സ്കൂള്‍ തുറന്നിട്ട് ഇത്രയും മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ കുട്ടികളുടെ രേഖകള്‍ ഇല്ലാത്തതാണ് രക്ഷിതാക്കളെ പ്രകോപിപ്പിച്ചത്. രാവിലെതന്നെ സ്കൂളിനെ സംരക്ഷിക്കുക എന്ന പ്ലക്കാഡുകളുമായിട്ടാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്കൂളിലേക്ക് എത്തിയത്. പി.ടി.എ പ്രസിഡന്റ് ഷഹര്‍ബാനു സാദത്ത്, പി.ടി.എ അംഗങ്ങളായ അലി മാനംകണ്ടി, വിനോദ്, സുഷാന്ത്, സുനീറ, അശ്വതി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എത്രയുംപെട്ടെന്ന് ഈ വിഷയം പരിഹരിക്കാൻ ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്ന് സ്ഥലത്തെത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ പറഞ്ഞു. നടുവണ്ണൂര്‍ ടൗണില്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന ഈ വിദ്യാലയം 2008ല്‍ കീഴുകോട്ട്കടവ് പ്രദേശവാസികള്‍ താല്‍പര്യമെടുത്ത് പ്രദേശത്തെ മദ്റസയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് 2013ല്‍ കിഴക്കോട്ടുകടവില്‍ സ്കൂള്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറി. പ്രദേശവാസികളുടെ പൂര്‍ണ സഹകരണത്തോടെ ഓരോ വര്‍ഷവും ഇവിടെ കുട്ടികള്‍ വര്‍ധിച്ചുവരുകയായിരുന്നു