ദേശീയപാതയിലെ സര്‍വിസ് റോഡില്‍ കയറാൻ പണം ആവശ്യപ്പെടുന്നത് അവസാനിപ്പിക്കണം; താലൂക്ക് വികസന സമിതി
സ്വന്തം ലേഖിക
കോഴിക്കോട് : ദേശീയപാതയില്‍ സര്‍വിസ് റോഡിലേക്ക് കയറാൻ സ്ഥലമുടമകളും, വീട്ടുകാരും, വ്യാപാര സ്ഥാപനങ്ങളും പണം നല്‍കണമെന്ന ദേശീയപാത അതോറിറ്റി നര്‍ദേശം പിൻവലിക്കണമെന്ന് താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന നടപടി ഏറെ പ്രയാസം നേരിടുമെന്ന് ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്ത് സമിതി അംഗം പ്രദീപ് ചോമ്ബാല എന്നിവര്‍ യോഗത്തില്‍ ഉന്നയിച്ചു ഈ തീരുമാനം ദേശീയപാതയുടെ സമീപം താമസിക്കുന്നവആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
വടകര നഗരത്തില്‍ വ്യാപകമായി മോഷണം നടക്കുന്നതിനാല്‍ സി.സി ടി.വി സൗകര്യം വേണമെന്ന് സമിതി അംഗം പി.പി. രാജൻ ആവശ്യപ്പെട്ടു. സി.സി ടി.വി നിരീക്ഷണം നഗരത്തില്‍ വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പുഞ്ചിരി മില്‍, വീരഞ്ചേരി, ജെ.ടി. റോഡ് വഴി സര്‍വിസ് നടത്തിക്കൊണ്ടിരിക്കുന്ന ബസുകള്‍ ഈ വഴിയിലൂടെ പഴയ ബസ് സ്റ്റാൻഡില്‍ പ്രവേശിക്കണമെന്ന ആവശ്യം ചര്‍ച്ച ചെയ്യാൻ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്ന് കെ.കെ. രമ എം.എല്‍.എ പറഞ്ഞു. വടകര വില്യാപ്പള്ളി ചേലക്കാട് റോഡിലെ കൈയേറ്റങ്ങള്‍ അവസാനിപ്പിക്കണമെന്ന് സമിതി അംഗം പി. സുരേഷ് ബാബു ആവശ്യപ്പെട്ടു. ഇതിനായുള്ള നടപടികള്‍ തുടങ്ങിയതായി തഹസില്‍ദാര്‍ കല ഭാസ്‌കര്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ.കെ. രമ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വടകര നഗരസഭ വൈസ് ചെയര്‍മാൻ പി. സജിത്ത് പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. ചന്ദ്രശേഖരൻ (ചോറോട്), ആയിഷ ഉമ്മര്‍ (അഴിയൂര്‍) സമിതി അംഗങ്ങളായ പ്രദീപ് ചോമ്ബാല, പി.പി. രാജൻ, പുറന്തോടത്ത് സുകുമാരൻ, ടി.വി. ഗംഗാധരൻ, ബാബു പറമ്ബത്ത്, ബാബു ഒഞ്ചിയം, പി. സുരേഷ് ബാബു, എൻ.കെ. സജിത്ത് എന്നിവര്‍ സംസാരിച്ചു