
സ്വന്തം ലേഖിക
കോട്ടയം: നീലിമംഗലത്ത് ഓടിക്കൊണ്ടിരുന്ന ഗുഡ്‌സ് വാഗണിന്റെ ബോഗികള്‍ വേര്‍പെട്ടു. കോട്ടയം ഭാഗത്തേക്ക് വരുകയായിരുന്ന ഗുഡ്‌സ് വാഗണില്‍നിന്നാണ് കൊളുത്തുവിട്ട് ബോഗികള്‍ വേര്‍പെട്ടത് ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ നീലിമംഗലം റെയില്‍വേ പാലത്തിന് സമീപമാണ് സംഭവം.
വിവരമറിഞ്ഞ് എൻജിൻ നിര്‍ത്തി. ലോക്കോ പൈലറ്റും ഗാര്‍ഡും ചേര്‍ന്ന് 20 മിനിറ്റുകൊണ്ട് ബോഗി ഘടിപ്പിച്ച് ഗുഡ്സ് യാത്ര തുടര്‍ന്നു. വര്‍ഷങ്ങള്‍ക്കുമുൻപ് നീലിമംഗലം പാലത്തില്‍ ഗുഡ്സിന്റെ ബോഗികള്‍ വേര്‍പെട്ടിരുന്നു. ഇതിന് സമീപമാണ് ഇത്തവണയും ബോഗികള്‍ വിട്ടുമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group