play-sharp-fill
മുട്ടയിടാൻ വയ്യാതെ കോഴി, ഒടുവിൽ സിസേറിയൻ വഴി പുറത്തെടുത്തത് രണ്ട് മുട്ട; ഓപ്പറേഷന് ശേഷം കോഴിക്ക് മൂന്നുദിവസത്തെ ഇരുട്ടുമുറി വാസവും ഭക്ഷണനിയന്ത്രണവും

മുട്ടയിടാൻ വയ്യാതെ കോഴി, ഒടുവിൽ സിസേറിയൻ വഴി പുറത്തെടുത്തത് രണ്ട് മുട്ട; ഓപ്പറേഷന് ശേഷം കോഴിക്ക് മൂന്നുദിവസത്തെ ഇരുട്ടുമുറി വാസവും ഭക്ഷണനിയന്ത്രണവും

സ്വന്തം ലേഖകൻ

കൊല്ലം: മുട്ടയിടാൻ വയ്യാതെ അവശനിലയിലായ കോഴിക്ക് ഒടുവിൽ സിസേറിയിൻ വഴി പുറത്തെടുത്തത് രണ്ട് മുട്ട . ഓപ്പറേഷന് ശേഷം കോഴിക്ക് മൂന്നുദിവസത്തെ ഇരുട്ടുമുറി വാസവും ഭക്ഷണനിയന്ത്രണവും. കൊല്ലം കൊറ്റക്കര തെക്കേവീട്ടിൽ രഘുനാഥൻ നായരുടെ കോഴിയാണ് മുട്ടയിടാനാവാതെ വിഷമിച്ചത്. വയറ്റിനുള്ളിൽ രണ്ട് മുട്ട ഉണ്ടായിട്ടും പുറത്തുവരാതിരുന്നതോടെയാണ് ശസ്ത്രക്രിയ നടത്തി പുറത്തെടുത്ത്ത്. കോഴികളിൽ അപൂർവമായാണ് ഇത്തരം ശസ്ത്രക്രിയകൾ നടത്തുന്നത്. തുടർന്ന് കോഴിയെ ജില്ലാ മൃഗാശുപത്രിയിൽ എത്തിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ എക്‌സറേ പരിശോധനയിൽ കോഴിയുടെ ഉള്ളിൽ രണ്ട് മുട്ടയുള്ളതായി കണ്ടെത്തി. ശേഷം അനസ്‌തേഷ്യ നൽകി സ്വാഭാവിക രീതിയിൽ ഒരു മുട്ട പുറത്തെടുക്കുകയായിരുന്നു. ഒരു മുട്ട ഗർഭപാത്രത്തിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു തുടർന്ന് സിസേറിയൻ നടത്തേണ്ടിവന്നു. മുട്ടയിടുന്നതിൽ തടസമുണ്ടാകുന്നത് സാധാരണമാണെങ്കിലും രണ്ട് മുട്ടകൾ ഉള്ളിൽ കുടുങ്ങുന്നതും അപൂർവമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുട്ടയുടെ സ്ഥാനഭ്രംശം, കാത്സ്യത്തിന്റെ കുറവ്, പ്രായപൂർത്തിയാകാതെ മുട്ടയിടൽ ആരംഭിക്കൽ തുടങ്ങിയവ കൊണ്ടെല്ലാം ഇങ്ങനെ സംഭവിക്കാമെന്ന് സീനിയർ വെറ്ററിനറി സർജൻ ഡോ അജിത് ബാബു പറഞ്ഞു.

Tags :