play-sharp-fill
ഫെയ്സ് ബുക്കിലെ പരിചയം പീഡനമായി: പത്തൊൻപതുകാരിയെ റബർ തോട്ടത്തിലിട്ട് പീഡിപ്പിച്ച യുവാവ് കുടുങ്ങി; പെൺകുട്ടിയുടെ മൊഴിയിൽ പേര് തെറ്റിയതോടെ പുലിവാല് പിടിച്ച് നാട്ടുകാർ

ഫെയ്സ് ബുക്കിലെ പരിചയം പീഡനമായി: പത്തൊൻപതുകാരിയെ റബർ തോട്ടത്തിലിട്ട് പീഡിപ്പിച്ച യുവാവ് കുടുങ്ങി; പെൺകുട്ടിയുടെ മൊഴിയിൽ പേര് തെറ്റിയതോടെ പുലിവാല് പിടിച്ച് നാട്ടുകാർ

ക്രൈം ഡെസ്ക്

മുണ്ടക്കയം: ഫെയ്സ് ബുക്കിലെ പരിചയം റബർ തോട്ടത്തിലെ പീഡനത്തിൽ എത്തിയപ്പോൾ പുലിവാൽ പിടിച്ചത് നാട്ടുകാർ. ഫെയ്സ് ബുക്കിൽ വ്യാജ പേര് നൽകിയ പ്രതിയുടെ പേര് പെൺകുട്ടിയും തെറ്റായാണ് പറഞ്ഞത്. ഈ പേരുകാരനെ തപ്പി പൊലീസ് പ്രദേശവാസികളായ ഇരുപതോളം യുവാക്കളെ പൊക്കി. ഒടുവിൽ ഫെയ്സ് ബുക്ക് വഴി തന്നെ പ്രതിയെ കണ്ടെത്തുകയായിരുന്നു.


ഫെയ്സ്ബുക്കിൽ പരിചയപെട്ട 19 കാരിയെ റബ്ബര്‍തോട്ടത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് നാട്ടുകാരും പൊലീസും വട്ടം ചുറ്റിയത്. മുണ്ടക്കയം ,അമരാവതി നെടുങ്കുന്നത്ത് സജിത്(24)നെയാണ് മുണ്ടക്കയം സി.ഐ.വി.ഷിബുകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുണ്ടക്കയം ടൗണിന് സമീപത്ത് താമസിക്കുന്ന യുവതിയെ ഫേസ്ബുക്കിലൂടെയാണ് യുവാവ് പരിചയപെട്ടത്. വ്യാഴാഴ്ച വൈകിട്ട് ബൈക്കിലെത്തിയ യുവാവ് യുവതിയെ കൂട്ടികൊണ്ടു പോയി. തുടർന്ന് യുവതിയെ കരിനിലത്തെ റബ്ബര്‍തോട്ടത്തില്‍ വച്ചു പീഡിപ്പിച്ചു. ഇതിന് ശേഷം യുവതിയെ വീട്ടിൽ എത്തിച്ച് ഇറക്കി വിടുകയും ചെയ്തു.

ഇതിന് ശേഷമാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. എന്നാൽ മൊഴി നൽകിയ പെൺകുട്ടിയ്ക്ക് പ്രതിയുടെ പേരു തെറ്റി. ഇതേ തുടർന്നു പൊലീസ് നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. പിന്നീട് ഫേയ്‌സ് ബുക്കിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.