
സ്വന്തം ലേഖകൻ
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിനിടെ നിരോധനം ലംഘിച്ച് കോഴിയെ ബലിയറുത്ത രണ്ട് പേര്‍ അറസ്റ്റില്‍.
ചങ്ങമ്പള്ളി കളരിയില്‍ ഉള്‍പ്പെട്ട തൃശൂര്‍ പുത്തുര്‍ ക്രിസ്റ്റോ എന്ന ആദിത്യനാഥ് സുരേന്ദ്രന്‍ (26), അങ്കമാലി സ്വദേശി സുനില്‍ തണ്ടാശേരി (34) എന്നിവരാണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വടക്കെനടയിലെ കോഴിക്കല്ലില്‍ കോഴിയെ സമര്‍പ്പിക്കാന്‍ വന്നതാണെന്ന വ്യാജേന എത്തിയ ഇവര്‍ കോഴിയെ ബലിയറുക്കുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു.
രാവിലെ എഴോടെയാണ് സംഭവം. ക്ഷേത്രത്തില്‍ ജന്തുബലി നിരോധന നിയമപ്രകാരം കോഴിയെ അറുക്കല്‍ നിരോധിച്ചിട്ടുണ്ട്. ഇതാണ് ഇപ്പോഴത്തെ കോഴിക്കല്ല് മൂടല്‍ ചടങ്ങിലെത്തിയത്.
ചുവന്ന പട്ടുകൊണ്ട് ബലിക്കല്ല് മൂടുന്നതാണ് ചടങ്ങ്. കഴിഞ്ഞവര്‍ഷവും സമാന സംഭവം ഉണ്ടായിരുന്നു.



