കോട്ടയം നഗരത്തിൽ വമ്പൻ ചീട്ടുകളി കേന്ദ്രങ്ങൾ: കെഎസ്ആർടിസിക്ക് സമീപവും, കോടിമതയിലും, ഉപ്പൂട്ടിക്കവലയിലും ലക്ഷങ്ങൾ മറിയുന്ന ചീട്ടുകളി കേന്ദ്രങ്ങൾ

Spread the love

കോട്ടയം: ഒരിടവേളയ്ക്ക് ശേഷം കോട്ടയം നഗരത്തിൽ വീണ്ടും വൻ ചീട്ടുകളി കേന്ദ്രങ്ങൾ.

ലക്ഷങ്ങൾ മറിയുന്ന ചീട്ടുകളി കേന്ദ്രങ്ങളാണ് നഗരത്തിൽ സജീവമായിട്ടുള്ളത്.
നഗര ഹൃദയത്തിൽ

കെ എസ് ആർ ടി സി ബസ് സ്റ്റാന്റിന് സമീപമുള്ള വമ്പൻ വസ്ത്ര വ്യാപാര സ്ഥാപനത്തിൻ്റെ പുറകിലും , കോടിമതയിലും, ഉപ്പൂട്ടി കവലയിലെ ലോഡ്ജിലും, പഴയ ബോട്ട്ജെട്ടിയിലും വമ്പൻ ചീട്ടുകളിയാണ് നടക്കുന്നത്. ലക്ഷങ്ങളുടെ ഇടപാടാണ് ഇവിടെ ദിവസവും നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട് വാടകയ്ക്ക് എടുത്തും ചിലയിടത്ത് ചില ഒതുങ്ങിയ ലോഡ്
ജുകളിലുമായാണ് ചീട്ടുകളി നടക്കുന്നത്.

ചീട്ടുകളിക്ക് അകമ്പടിയായി മദ്യവും ലഹരിവസ്തുക്കളും എത്തിക്കുന്നുമുണ്ട്.
കോട്ടയത്തും പുറത്തുമുള്ള ചില വമ്പൻ ടീമുകളാണ് കളിക്കാനായി എത്തുന്നത്. കളി

തുടങ്ങും മുൻപേ പണമടച്ച് ടോക്കൺ വാങ്ങണം. കളിക്കളത്തിൽ പണമൊന്നും ഇടില്ല. പകരം ടോക്കണാണ് നൽകുന്നത്.
ചീട്ടുകളിക്കാരുടെ സംരക്ഷണത്തിനായി ഗുണ്ടകളെയും നിയോഗിച്ചിട്ടുണ്ട്.

ഇവരൊക്കെ നല്ല മദ്യലഹരിയിലാണ് സ്ഥലത്തുണ്ടാവുക. പരിചയമില്ലാത്ത ഒരാളെയും പ്രവേശിപ്പിക്കില്ല. അത്ര സുരക്ഷാ വലയത്തിലാണ് ലക്ഷങ്ങളുടെ കളി നടക്കുന്നത്