
വെള്ളിയാഴ്ച ഉച്ച മുതൽ ഭക്ഷണം പച്ച വെള്ളം മാത്രം..! ക്വാറന്റയിനിൽ കഴിയുന്ന യുവാവിന് ഭക്ഷണം എത്തിച്ചവർക്ക് കാരമ്മൂട് സ്വദേശിയുടെ ഭീഷണി; കാരമ്മൂട്ടിൽ ക്വാറന്റയിനിൽ കഴിയുന്ന യുവാവ് ഒരു രാത്രി മുഴുവൻ ഭക്ഷണമില്ലാതെ കഴിഞ്ഞു; പരാതിയുമായി യുവാവ് രംഗത്ത്: വീഡിയോ ഇവിടെ കാണാം
തേർഡ് ഐ ബ്യൂറോ
കോട്ടയം: ക്വാറന്റയിനിൽ കഴിയുന്ന യുവാവിന് ഭക്ഷണം എത്തിച്ച ബന്ധുവിനെ നാട്ടുകാരിൽ ഒരാൾ തടഞ്ഞു. ഇനി ഭക്ഷണവുമായി ഈ പ്രദേശത്തു കണ്ടാൽ കാലുതല്ലിയൊടിക്കുമെന്ന ഓട്ടോഡ്രൈവറായ ഇയാളുടെ ഭീഷണിയെ തുടർന്ന് ആരും ഇതുവഴി ഭക്ഷണവുമായി എത്തിയില്ല. ഇതോടെ വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം പച്ച വെള്ളം മാത്രം കുടിച്ചാണ് ഇയാൾ ജീവിതം തള്ളി നീക്കുന്നത്. പാക്കിൽ കാരമ്മൂട്ടിലെ വീട്ടിൽ ക്വാറന്റയിനിൽ കഴിയുന്ന യുവാവാണ് നാട്ടുകാരിൽ ഒരാളുടെ ഭീഷണിയിൽ കുടുങ്ങി പട്ടിണിയിലായത്.വീഡിയോ ഇവിടെ കാണാം
കഴിഞ്ഞ ബുധനാഴ്ചയാണ് ഇദ്ദേഹത്തിന്റെ അമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്നു കഴിഞ്ഞ മൂന്നു ദിവസമായി ഇദ്ദേഹം ക്വാറന്റയിനിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് വെള്ളിയാഴ്ച രാവിലെ ഇദ്ദേഹത്തിന്റെ ബന്ധു വീട്ടിൽ ഭക്ഷണവുമായി എത്തിയത്. ഇതോടെ ഇവിടെ ക്വാറന്റയിനിൽ കഴിയുന്ന ആൾക്കു ഭക്ഷണം എത്തിച്ചയാളെ നാട്ടുകാരിൽ ഒരാൾ ഭീഷണിപ്പെടുത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടുത്തെ ഓട്ടോഡ്രൈവറായ യുവാവാണ് ഭക്ഷണവുമായി എത്തിയ ബന്ധുവിനെ തടഞ്ഞത്. ഇതേ തുടർന്നു ഇന്നലെ ഉച്ചയ്ക്കുള്ള ഭക്ഷണം നൽകിയ ശേഷം ബന്ധു തിരികെ മടങ്ങി. പിന്നീട് ഭക്ഷണം എത്തിച്ചു നൽകിയുമില്ല. ഇതോടെ ഇന്നലെ ഉച്ചയ്ക്കു ശേഷം യുവാവിന് ഭക്ഷണം ലഭിച്ചില്ല. വിവരം അന്വേഷിച്ചപ്പോഴാണ് ഈ യുവാവിന് ഭ്ക്ഷണം എത്തിച്ചവരെ ഓട്ടോഡ്രൈവർ ഭീഷണിപ്പെടുത്തിയിരുന്നതായി കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെയായിട്ടും ഭക്ഷണം ലഭിക്കാതെ വന്നതോടെ യുവാവ് ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ ഫോണിൽ ബന്ധപ്പെട്ട് വിവരം അറിയിച്ചു. ഉച്ചയോടെ ഭക്ഷണം എത്തിച്ചു നൽകാമെന്നു പൊലീസ് ഉറപ്പു നൽകിയിട്ടുണ്ട്.