video
play-sharp-fill

തേർഡ് ഐ ന്യൂസ് ലൈവിനെതിരായി വ്യാജ പ്രചാരണം: ഭാരത് ആശുപത്രിയിലെ ഡോ.സുനിലിനെതിരെ ഇന്ത്യൻ ഡെന്റൽ അസോസിയേഷന് പരാതി

തേർഡ് ഐ ന്യൂസ് ലൈവിനെതിരായി വ്യാജ പ്രചാരണം: ഭാരത് ആശുപത്രിയിലെ ഡോ.സുനിലിനെതിരെ ഇന്ത്യൻ ഡെന്റൽ അസോസിയേഷന് പരാതി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: തേർഡ് ഐ ന്യൂസ് ലൈവിനെതിരായി വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ ഭാരത് ആശുപത്രിയിലെ ദന്തഡോക്ടർ ചങ്ങനാശേരി തുരുത്തി സ്വദേശി ഡോ.കെ.എ സുനിലിനെതിരെ ഇന്ത്യൻ ഡന്റൽ അസോസിയേഷനു പരാതി നൽകി. തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്ററും മാനേജിംങ് ഡയറക്ടറുമായ എ.കെ ശ്രീകുമാറാണ് പരാതി നൽകിയത്.

കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടും അടച്ചിട്ട് അണുനശീകരണം നടത്താത്ത ഭാരത് ആശുപത്രിക്കെതിരെ തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. 2017 ൽ നടന്ന ഭാരത് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തിന്റെ സമയത്ത് തേർഡ് ഐ ന്യൂസ് ലൈവ് മൂന്നര ലക്ഷത്തോളം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ഭാരത് ഗ്രൂപ്പിനു വേണ്ടി ഡോ.സുനിൽ ആരോപിക്കുകയായിരുന്നു.എന്നാൽ 2018 മേയ് മാസത്തിൽ മാത്രമാണ് തേർഡ് ഐ ന്യൂസ് പ്രവർത്തനം തുടങ്ങിയത്.2018ൽ തുടങ്ങിയ തേർഡ് ഐ, 2017ൽ കൈക്കൂലി വാങ്ങി എന്ന വ്യാജ പ്രചാരണം നടത്തുകയായിരുന്നു ഡോ.സുനിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോഷ്യൽ മീഡിയയിൽ ഈ ആരോപണം ഉന്നയിച്ച ഡോ.സുനിൽ, ഇത് വ്യാജ പ്രചാരണത്തിനായി ഉപയോഗിക്കുകയും ചെയ്തു. ഇതിനു പിന്നാലെ തേർഡ് ഐ ന്യൂസ് ലൈവിന് ഈ ഓഡിയോ സന്ദേശം ലഭിക്കുകയായിരുന്നു, ഭാരത് ആശുപത്രി ഗ്രൂപ്പിനും, തുടർന്ന് ഡോ .കെ.എ സുനിലിനും എതിരെ ജില്ലാ പൊലീസ് മേധാവിയ്ക്കും സൈബർ സെല്ലിനും പരാതി നൽകുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെ, വ്യാജ ആരോപണം ഉന്നയിച്ച ഭാരത് ആശുപത്രിയിലെ ഡോക്ടർ സുനിൽ ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും അൻപത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ലൈവ് ഗ്രൂപ്പ് വക്കീൽ നോട്ടീസും അയച്ചിട്ടുണ്ട്.   അഡ്വ.വിവേക് മാത്യു വർക്കിയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

ചങ്ങനാശേരി തുരുത്തിയിൽ ഡോ.സുനിൽ നടത്തുന്ന ആശുപത്രിയുടെ വിശദാംശങ്ങൾ അടക്കം തേർഡ് ഐ ന്യൂസ് ലൈവ് ശേഖരിച്ചിട്ടുണ്ട്. കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരവുമായി ബന്ധപ്പെട്ടുള്ള ഭാരത് ഗ്രൂപ്പിൻ്റെ നീക്കങ്ങൾക്കെല്ലാം  ഇടനില നിന്നത് ഡോക്ടർ സുനിലായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള  കൂടുതൽ തെളിവുകളും തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചിട്ടുണ്ട്. ഈ തെളിവുകൾ വരും ദിവസങ്ങളിൽ തേർഡ് ഐ പുറത്തു വിടും.