കോവിഡ് 19: രോഗ ബാധിതരായി കോട്ടയത്ത് ചികിത്സയിലായിരുന്ന റാന്നി സ്വദേശികളായ രണ്ടു പേർ ആശുപത്രി വിട്ടു
സ്വന്തം ലേഖകൻ
കോട്ടയം : കോവിഡ് രോഗ ബാധിതരായി കോട്ടയത്ത് ചികിത്സയിലായിരുന്ന ദമ്പതികൾ ആശുപത്രി വിട്ടു. പരിശോധന ഫലത്തിൽ രോഗം ഭേദമായെന്ന് കണ്ടെത്തിയതോടെയാണ് ഇരുവരെയും ഡിസ്ചാർജ്ജ് ചെയ്തത് . ഇറ്റലിയിൽ നിന്ന് റാന്നിയിലെത്തി രോഗം സ്ഥിരീകരിച്ച ദമ്പതികളുടെ മകനും മരുമകളുമാണ് നിലവിൽ രോഗ വിമുക്തരായത്.ചെങ്ങളം സ്വദേശികളായ ഇവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിലായിരുന്നു.
വീട്ടിലേക്ക് അയച്ചെങ്കിലും ഇരുവരും കുറച്ച് നാൾ കൂടി നിരീക്ഷണത്തിൽ കഴിയേണ്ടി വരും .അച്ഛനും അമ്മയും മകനും അടങ്ങുന്ന കുടുംബമാണ് ഇറ്റലിയിൽ നിന്ന് റാന്നിലേക്ക് വന്നതും രോഗം സ്ഥിരീകരിച്ചതും. ഇവരുടെ പ്രായമായ അച്ഛനും അമ്മയും ഇപ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരെ കൊണ്ട് വരാൻ നെടുമ്പാശേരി എയർപോർട്ടിലേക്ക് പോയ മകനും മരുമകൾക്കുമാണ് പിന്നീട് രോഗ ബാധ സ്ഥിരീകരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവിഡ് 19 വൈറസ് ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരിച്ചു. കേരളത്തിലെ ആദ്യ കോവിഡ് മരണമാണിത്. 69കാരനായ എറണാകുളം മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശിയാണ് ഇദ്ദേഹം. ശനിയാഴ്ച രാവിലെ എട്ടോടെയായിരുന്നു മരണം. ഉച്ചയോടെയാണ് മരണം വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. കർശന മാനദണ്ഡങ്ങളോടെയാകും സംസ്‌കാരം.
മാർച്ച് 16നാണ് ഇദ്ദേഹം ദുബൈയിൽനിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. രക്തസാമ്ബിൾ ഉൾപ്പെടെ നൽകി വീട്ടിലേക്ക് നിരീക്ഷണത്തിൽ കഴിയാൻ പോയി. തുടർന്ന് മാർച്ച് 22ന് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിക്കുകയും കളമശ്ശേരി മെഡിക്കൽ കോളേജിലെ കോവിഡ് ചികിത്സാ വാർഡിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കടുത്ത ന്യൂമോണിയ ലക്ഷണങ്ങളുണ്ടായ ഇദ്ദേഹം ഹൃദ്രോഗത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും ഇദ്ദേഹം ചികിത്സയിലായിരുന്നു. ഇതേതുടർന്ന് ഇദ്ദേഹത്തെ വെൻറിലേറ്ററിലേക്ക് മാറ്റിയിരുന്നു.
പിന്നാലെ, ഇദ്ദേഹത്തിൻറെ ഭാര്യക്കും ദുബൈയിൽ നിന്നെത്തിയ ഇദ്ദേഹം വീട്ടിലേക്ക് പോയ ടാക്‌സി ഡ്രൈവർക്കും കോവിഡ് ബാധിച്ചു. ടാക്‌സി ഡ്രൈവർ വൈപ്പിനിലെ എസ്.ബി.ഐ ബാങ്കിലും സഹകരണ ബാങ്കിലും എത്തിയിരുന്നു. ഇതോടെ ഇവരെയെല്ലാം നിരീക്ഷണത്തിലേക്ക് മാറ്റിയിരിക്കുകയാണ്.മരിച്ച മട്ടാഞ്ചേരി സ്വദേശി ഒരു ഫ്‌ലാറ്റ് സന്ദർശിച്ചതായി കണ്ടെത്തിയ ജില്ല ഭരണകൂടം നേരത്തെ തന്നെ ഫ്‌ലാറ്റ് ഒഴിപ്പിക്കുകയും ആളുകളോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.ഇദ്ദേഹം എത്തിയ വിമാനത്തിലെ 40 യാത്രക്കാരും നിരീക്ഷണത്തിലാണ്.
കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ച 19 പേരില്‍ ഒരാള്‍ ഇടുക്കിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ്. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ഇദ്ദേഹം മാര്‍ച്ച് 18 മുതല്‍ നിരീക്ഷണത്തിലായിരുന്നു. അതിന് മുമ്ബുള്ള ദിവസങ്ങളില്‍ ഇദ്ദേഹം നിയമസഭയിലടക്കം സന്ദര്‍ശനം നടത്തുകയും ഒരു മന്ത്രി ഉള്‍പ്പെടെ അഞ്ചോളം എം.എല്‍.എമാരുമായി സമ്ബര്‍ക്കം പുലര്‍ത്തുകയും ചെയ്തതായി സൂചനയുണ്ട്.
അതേസമയം, ഇദ്ദേഹത്തിന് വിദേശയാത്രാ ചരിത്രമില്ല. പാലക്കാടു നിന്നാവാം ഇദ്ദേഹത്തിന് കൊറോണ ബാധിച്ചിട്ടുണ്ടാവുകയെന്നാണ് പ്രാഥമിക നിഗമനം. ജില്ലയിലെയും സംസ്ഥാനത്തെയും പ്രമുഖ നേതാക്കളുമായി ഇൗ കാലയളവില്‍ ഇദ്ദേഹം ബന്ധപ്പെട്ടിട്ടുണ്ട്. കേരളത്തിൽ ഇന്നലെ മാത്രം 39 പേർക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചത്. കൂടാതെ, രോഗബാധ സംശയിച്ച് 616 പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.