
കോട്ടയം ജില്ലയിൽ ഒരാൾക്കു കൂടി കോവിഡ്: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം 28 ആയി
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ഒരാൾക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മുംബൈയിൽനിന്ന് മെയ് 27ന് വിമാനത്തിൽ എത്തിയ കോട്ടയം അതിരമ്പുഴ സ്വദേശി (24) ക്കാണ് രോഗം ബാധിച്ചത്.
ഇതോടെ രോഗബാധിതരായി ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 28 ആയി. ഇതിൽ പത്തൊൻപതു പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒൻപതു പേർ കോട്ടയം ജനറൽ ആശുപത്രിയിലുമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂൺ അഞ്ചിന് 287 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് വന്നത്. ഇതിൽ 286 എണ്ണം നെഗറ്റീവാണ്. 160 സാമ്പിളുകൾ കൂടി പരിശോധനയ്ക്കയച്ചു. ജില്ലയിൽ ഇതുവരെ 4733 പേരെ സാമ്പിൾ പരിശോധനയ്ക്ക് വിധേയരാക്കി. ആകെ 64 പേരുടെ പരിശോധനാ ഫലം പോസിറ്റിവായി. ഇതിൽ 36 പേർ സുഖം പ്രാപിച്ചു.
നിലവിൽ 7169 പേർ നിരീക്ഷണത്തിൽ കഴിയുന്നു. ഇതിൽ വിദേശ രാജ്യങ്ങളിൽനിന്ന് വന്ന 1313 പേരും മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്ന 5685 പേരും രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോൺടാക്ട് പട്ടികയിലുള്ള 91 പേരും സെക്കൻഡറി കോൺടാക്ടുകളായ 80 പേരും ഉൾപ്പെടുന്നു. ജൂൺ അഞ്ചിന് 275 പേരെ ക്വാറൻറയിനിൽനിന്ന് ഒഴിവാക്കി.