കോവിഡ്-19: 24 മണിക്കൂര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍
സ്വന്തം ലേഖകൻ
കൊച്ചി: രാജ്യത്ത് കൊറോണ വൈറസ് (കോവിഡ്-19) പടരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ സഹായത്തിനായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറും ആസ്റ്റര്‍ വോളണ്ടിയേഴ്‌സും ചേര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു. കൊറോണ രോഗലക്ഷണമുണ്ടെന്ന് സംശയിക്കുന്നവര്‍ക്ക് ചികിത്സയ്ക്ക് ആവശ്യമായ കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ പോര്‍ട്ടലിലൂടെ സൗജന്യമായി ലഭ്യമാക്കും.
ഇന്ത്യയില്‍ നിലവില്‍ 153 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളുടെ ഭാഗമായാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, കോട്ടക്കല്‍ എന്നിവിടങ്ങളിലുള്ള ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലുകള്‍, ബംഗലൂരുവിലുള്ള ആസ്റ്റര്‍ സിഎംഐ ഹോസ്പിറ്റല്‍, ആര്‍വി ഹോസ്പിറ്റല്‍, കോല്‍ഹാപ്പൂരിലെ ആസ്റ്റര്‍ ആധാര്‍ ഹോസ്പിറ്റല്‍, ഹൈദരാബാദിലെ ആസ്റ്റര്‍ പ്രൈം ഹോസ്പിറ്റല്‍, തെലങ്കാനയിലെ രമേശ് ഹോസ്പിറ്റലുകള്‍ എന്നീ ആസ്റ്റര്‍ ഗ്രൂപ്പിന് കീഴിലുള്ള രാജ്യത്തെ 13 ആശുപത്രികളുടെ വെബ്‌സൈറ്റുകളിലോ ഫേസ്ബുക് പേജിലോ ജനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്ത് ആരോഗ്യ വിദഗ്ധരുടെ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാവുന്നതാണ്.
കോവിഡ്-19 സംബന്ധിച്ച് പ്രാദേശിക അധികൃതരും ലോകാരോഗ്യ സംഘടനയും അംഗീകരിച്ച മെഡിക്കല്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് ഇന്റേണല്‍ മെഡിസിന്‍, എമര്‍ജന്‍സി കെയര്‍ വിദഗ്ധരാണ് വീഡിയോ കോളിലൂടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക.
ഇത്തരം പരീക്ഷണ ഘട്ടങ്ങളില്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ ജനങ്ങളെ സഹായിക്കാനും യഥാസമയം ചികിത്സ ലഭ്യമാക്കാനും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ടതുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
സാമൂഹ്യ അകലം പാലിക്കുന്നതോടൊപ്പം തന്നെ അവശ്യഘട്ടത്തില്‍ വിദഗ്ധ സേവനം ലഭ്യമാക്കുന്നതിനും ഓണ്‍ലൈന്‍ സേവനം സഹായകമാകും. രോഗം നേരത്തെ കണ്ടെത്താനും കൃത്യമായ ചികിത്സ തേടാന്‍ രോഗികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാനും ആസ്റ്റര്‍ കോവിഡ് സപ്പോര്‍ട്ട് സെന്റര്‍ പോലുള്ള ടെലികണ്‍സള്‍ട്ടിങ് ഉപകരണം ഏറെ സഹായകമാണെന്നും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
കൊറോണ വൈറസുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുകയും വിദഗ്‌ധോപദേശം ആഗ്രഹിക്കുകയും ചെയ്യുന്ന രോഗികളിലേക്ക് എത്താനാണ് ഈ ഓണ്‍ലൈന്‍ സപ്പോര്‍ട്ട് സെന്ററിലൂടെ ലക്ഷ്യമിടുന്നതെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഇന്ത്യ സിഇഒ ഡോ. ഹരീഷ് പിള്ള പറഞ്ഞു.
സര്‍ക്കാരും ലോകാരോഗ്യ സംഘടനയും നിഷ്‌കര്‍ഷിച്ചിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ തങ്ങളുടെ വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബുധനാഴ്ച പ്രവര്‍ത്തനം ആരംഭിച്ച ആസ്റ്റര്‍ കോവിഡ്-19 സപ്പോര്‍ട്ട് സെന്ററിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. അപ്പോയിന്റ്‌മെന്റിനായി താഴെ നല്‍കിയിരിക്കുന്ന വെബ് സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി- https://astermedcity.com/
ആസ്റ്റര്‍ മിംസ് കോഴിക്കോട്- https://astermims.com/
ആസ്റ്റര്‍ മിംസ് കണ്ണൂര്‍- https://astermimskannur.com/
ആസ്റ്റര്‍ മിംസ് കോട്ടക്കല്‍- https://astermimskottakkal.com/
ആസ്റ്റര്‍ സിഎംഐ ഹോസ്പിറ്റര്‍ ബംഗലൂരു- https://www.asterbangalore.com/aster-cmi-hebbal
ആസ്റ്റര്‍ ആര്‍വി ഹോസ്പിറ്റല്‍, ബംഗലൂരു- https://www.asterbangalore.com/aster-rv-jp-nagar/
ആസ്റ്റര്‍ ആധാര്‍ ഹോസ്പിറ്റല്‍, കോല്‍ഹാപ്പൂര്‍- https://asteraadhar.com/
ആസ്റ്റര്‍ പ്രൈം ഹോസ്പിറ്റല്‍, ഹൈദരാബാദ്- https://www.asterprime.com/
രമേശ് ഹോസ്പിറ്റല്‍സ്, തെലങ്കാന- https://rameshhospitals.com/