
സംസ്ഥാനത്ത് 1251 പേർക്കു കൊവിഡ്: 1061 പേർക്കു സമ്പർക്കത്തിലൂടെ രോഗം; 814 പേർക്കു രോഗവിമുക്തി; സംസ്ഥാനത്ത് മരണം നൂറ് കടന്നു
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്ത് 1251 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് അഞ്ചു പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം നൂറു കടന്നു. ഇന്നു രോഗം ബാധിച്ചവരിൽ 1061 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 73 പേർക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്നു കണ്ടെത്താനും സാധിച്ചിട്ടില്ല. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 18 പേർ ആരോഗ്യ പ്രവർത്തകരാണ്.
വിദേശത്തു നിന്നും എത്തിയ 77 പേർക്കും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 94 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 814 പേർക്കു കൊവിഡ് നെഗറ്റീവാണ് എന്നു കണ്ടെത്തിയിട്ടുണ്ട്. കാസർകോട് 168, തിരുവന്തപുരം 289, കോഴിക്കോട് 149, മലപ്പുറം 142, പാലക്കാട് 123 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലപ്പുറം സ്വദേശി ഇമ്ബിച്ചിക്കോയ ഹാജി (68), കണ്ണൂര്‍ കൂടാലി സ്വദേശി സജിത് (40), തിരുവനന്തപുരം ഉച്ചക്കട സ്വദേശി ഗോപകുമാര്‍ (60), എറണാകുളം എളമക്കര സ്വദേശി പി.ജി ബാബു (60), ആലപ്പുഴ സ്വദേശി സുധീര്‍ എന്നിവരാണ് മരിച്ചത്.