video
play-sharp-fill

Wednesday, May 21, 2025
Homeflashസംസ്ഥാനത്ത് 1298 പേർക്കു കൊവിഡ്: സമ്പർക്ക രോഗ ബാധിതരുടെ എണ്ണം ആയിരം കടന്നു; അതീവ ജാഗ്രതയിൽ...

സംസ്ഥാനത്ത് 1298 പേർക്കു കൊവിഡ്: സമ്പർക്ക രോഗ ബാധിതരുടെ എണ്ണം ആയിരം കടന്നു; അതീവ ജാഗ്രതയിൽ കേരളം; കോട്ടയത്ത് നാൽപ്പത് കൊവിഡ് രോഗികൾ

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1298 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 219 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 174 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 153 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 136 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 129 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 99 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 74 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 73 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 58 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 46 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 40 പേർക്കും, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 33 പേർക്ക് വീതവും, കൊല്ലം ജില്ലയിൽ നിന്നുള്ള 31 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ജൂലൈ 31ന് മരണമടഞ്ഞ കാസർഗോഡ് മഞ്ചേശ്വരം സ്വദേശിനി ഖദീജ (51), ആഗസ്റ്റ് 2ന് മരണമടഞ്ഞ കാസർഗോഡ് ഉപ്പള സ്വദേശിനി ഷഹർബാനു (73), ആഗസ്റ്റ് 5ന് മരണമടഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സിൽവ അടിമൈ (63) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 97 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 78 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 170 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1017 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 76 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 210 പേർക്കും, കാസർഗോഡ് ജില്ലയിലെ 139 പേർക്കും, കോഴിക്കോട് ജില്ലയിലെ 128 പേർക്കും, മലപ്പുറം ജില്ലയിലെ 109 പേർക്കും, ആലപ്പുഴ ജില്ലയിലെ 94 പേർക്കും, തൃശൂർ ജില്ലയിലെ 62 പേർക്കും, പാലക്കാട് ജില്ലയിലെ 61 പേർക്കും, എറണാകുളം ജില്ലയിലെ 54 പേർക്കും, വയനാട് ജില്ലയിലെ 44 പേർക്കും, കോട്ടയം ജില്ലയിലെ 36 പേർക്കും, കൊല്ലം, ഇടുക്കി, കണ്ണൂർ ജില്ലകളിലെ 23 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിലെ 11 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

29 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. കാസർഗോഡ് ജില്ലയിലെ 8, തിരുവനന്തപുരം ജില്ലയിലെ 7, കോഴിക്കോട് ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 3, വയനാട് ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കണ്ണൂർ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്.

തൃശൂർ ജില്ലയിലെ 3 കെ.എസ്.ഇ. ജീവനക്കാർക്കും, എറണാകുളം ജില്ലയിലെ ഒരു ഐഎൻഎച്ച്എസ് ജീവനക്കാരനും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 800 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. എറണാകുളം ജില്ലയിൽ നിന്നുള്ള 146 പേരുടെയും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 137 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 114 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 61 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 54 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 49 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 48 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 46 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 41 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 30 പേരുടെയും, ഇടുക്കി, വയനാട് ജില്ലകളിൽ നിന്നുള്ള 20 പേരുടെ വീതവും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 18 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 16 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 11,983 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 18,337 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,48,039 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,36,602 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 11,437 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1390 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 25,205 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 9,08,355 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 6346 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,32,306 സാമ്പിളുകൾ ശേഖരിച്ചതിൽ 1615 പേരുടെ ഫലം വരാനുണ്ട്.

ഇന്ന് 12 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കണ്ണൂർ ജില്ലയിലെ മാട്ടൂൽ (കണ്ടൈൻമെന്റ് സോൺ വാർഡ് 12), ചെറുകുന്ന്(6, 7), എരുവേശി (9), ഉളിക്കൽ (1), നടുവിൽ (2), എറണാകുളം ജില്ലയിലെ എടക്കാട്ടുവയൽ (7), കീരമ്പാറ (11), പെരിങ്ങോട്ടൂർ (13), ഇടുക്കി ജില്ലയിലെ ചക്കുപള്ളം (11), തൃശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവ് (11), തിരുവനന്തപുരം ജില്ലയിലെ കല്ലിയൂർ (13), കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ (4, 5) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

16 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂർ ജില്ലയിലെ അളഗപ്പനഗർ ( കണ്ടൈൻമെന്റ് സോൺ വാർഡ് 13), വെള്ളാങ്കല്ലൂർ (18, 19), കടവല്ലൂർ (12), ചാഴൂർ (3), വരന്തറപ്പിള്ളി (4, 13), തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് (8), വെമ്പായം (1, 15, 18), കല്ലറ (8, 9, 10, 11, 12), ഇടുക്കി ജില്ലയില കട്ടപ്പന മുൻസിപ്പാലിറ്റി (15, 16), വാത്തിക്കുടി (2, 3), എറണാകുളം ജില്ലയിലെ കവലങ്ങാട് (13), പള്ളിപ്പുറം (5), പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി (15), മറുതറോഡ് (10), വയനാട് ജില്ലയിലെ മാനന്തവാടി മുൻസിപ്പാലിറ്റി (എല്ലാ ഡിവിഷനുകളും), കൊല്ലം ജില്ലയിലെ കുളക്കട (9, 18) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 511 ഹോട്ട് സ്പോട്ടുകളാണുള്ളത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments