video
play-sharp-fill

കൊവിഡിന്റെ പ്രതിസന്ധിക്കാലത്തിനു വിട; സഞ്ചാരികളെ സ്വീകരിക്കിൽ കുമരകം ബാക്ക് വാട്ടർ റിപ്പിൾസ് അണിഞ്ഞൊരുങ്ങി; പഴയിലും സുന്ദരിയായ റിപ്പിൾസിന്റെ മടിത്തട്ടിലിരുന്ന് കായൽ സൗന്ദര്യം ആസ്വദിക്കാം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡിന്റെ പ്രതിസന്ധിക്കാലത്തിൽ നിന്നു പിച്ചവെച്ചു തുടങ്ങുന്ന ടൂറിസം മേഖലയ്ക്കു പുത്തനുണർവേകി ബാക്ക് വാട്ടർ റിപ്പിൾസ്. കുമരകത്തിന്റെ മണ്ണിൽ ടൂറിസത്തിന്റെ പുതുയുഗപ്പിറവിയാണ് ബാക്ക് വാട്ടർ റിപ്പിൾസിലൂടെ ഉയരുന്നത്. നേരത്തെ തന്നെ ഫൈവ് സ്റ്റാർ സൗകര്യങ്ങളുണ്ടായിരുന്ന ബാക്ക് വാർട്ടർ റിപ്പിൾസ്, അതിലേറെ ആഡംബരങ്ങളോടെയാണ് ഇപ്പോൾ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്.

കൊവിഡിനു ശേഷം സഞ്ചാരികളെ സ്വീകരിക്കാനാണ് പഴയതിലും മുന്തിയ സൗകര്യങ്ങൾ ഒരുക്കിയാണ് ബാക്ക് വാട്ടർ റിപ്പിൾസ് അണിഞ്ഞൊരുങ്ങുന്നത്. സുരക്ഷിതത്വത്തിനൊപ്പം, ആസ്വാദ്യകരമായ ദിനങ്ങളാണ് റിപ്പിൾസിലേയ്‌ക്കെത്തുന്ന സന്ദർശകരെ കാത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡിന്റെ പശ്ചാത്തലത്തിൽ അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് റിപ്പിൾസ് ഇപ്പോൾ ഒരുക്കുന്നത്. ഇവിടെ എത്തുന്ന സന്ദർശകർക്ക് കൊവിഡ് പ്രതിരോധത്തിനായി വേണ്ടതെല്ലാം ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പമാണ് ബാക്ക് വാട്ടർ റിപ്പിൾസ് തങ്ങളുടെ സന്ദർശകർക്കായി നേരത്തെ തന്നെ ഒരുക്കി നൽകിയിരുന്ന അതിനൂതനമായ അതിഥിപരിപാലനത്തിന്റെ പുത്തൻ മാതൃകകൾ.

വേമ്പനാട്ട് കായലിന്റെ കരയിൽ, കുമരകത്തിന്റെ പ്രകൃതി ഭംഗിയും, കായലോരക്കാഴ്ചകളും സുന്ദരമായ സായംസന്ധ്യയും എല്ലാം ഒന്നിച്ചു കാണാൻ സാധിക്കുന്ന മറ്റൊരു റിസോർട്ട് ഇവിടെയില്ല. ബാക്ക് വാട്ടർ റിപ്പിൾസിന്റെ ഈ ആകർഷണീയത തന്നെയാണ് എന്നും റിപ്പിൾസിലേയ്ക്കു സന്ദർശകരെ ആകർഷിക്കുന്നത്.

മാന്യമായ ജീവനക്കാരുടെ പരിചരണമാണ് എന്നും ഇവിടേയ്ക്കു സന്ദർശകരെ ആകർഷിക്കുന്നത്. ബിസിനസുകളുമായി ബന്ധപ്പെട്ട മീറ്റിങ്ങുകൾക്കും, വിനോദയാത്രകൾക്കും, വിവാഹവു മറ്റ് ആഘോഷപാർട്ടികൾക്കും എല്ലാം റിപ്പിൾസിനെ ആളുകൾ തിരഞ്ഞെടുക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ഏറ്റവും മാന്യമായ പരിചരണവും, സുന്ദരമായ അന്തരീക്ഷവും തന്നെയാണ്.

കുമരകത്തെയും, എന്തിന് കോട്ടയത്തെ തന്നെയും ഏറ്റവും മികച്ച വിവാഹ ഡെസ്റ്റിനേഷനുകളിൽ ഒന്നും ബാക്ക് വാട്ടർ റിപ്പിൾസ് തന്നെയാണ്. കൊവിഡിനു ശേഷം സജീവമായി പ്രവർത്തനം ആരംഭിക്കുന്ന ബാക്ക് വാട്ടർ റിപ്പിൾസിൽ ബുക്കിംങ് തുടരുന്നു.