ഒരാൾ കൂടി കൊവിഡ് ബാധിച്ചു മരിച്ചു: കേരളത്തിൽ മരണ നിരക്കും വർദ്ധിക്കുന്നു; മരിച്ചത് തിരുവനന്തപുരം സ്വദേശി

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: ആദ്യ ഘട്ടത്തിൽ സമാധാനപരമായിരുന്ന കേരളത്തിലെ കോവിഡന്റെ ആക്രമണം അതിന്റെ എല്ലാ സീമകളും ലംഘിക്കുന്നു. തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കോവിഡ് മരണം. വെള്ളിയാഴ്ച മാത്രം രുണ്ടു പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു മരിച്ചിരിക്കുന്നത്.

തിരുവനന്തപുരം മാണിക്യംവിള സ്വദേശിയായ സെയ്ഫുദ്ധീൻ ആണ് മരിച്ചത്.ഇയാൾക്ക് 67 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളെജിലായിരുന്നു ഇയാളുടെ അന്ത്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി. മെഡിക്കൽ റെപ്രസെന്റെറ്റീവ് ആയ ഇയാളുടെ മകന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഇദ്ദേഹത്തിന്റെ മറ്റൊരു മകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പൂന്തുറയിൽ മെഡിക്കൽ ഷോപ്പ് ഉടമയായിരുന്നു.തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.

പ്രമേഹവും വൃക്ക സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. രാവിലെയായിരുന്നു ഇദ്ദേഹം മരിച്ചത്. ഇതേ തുടർന്ന് നടത്തിയ പ്രാഥമിക പരിശോധയിൽ കൊവിഡ് രോഗമുണ്ടെന്ന് കണ്ടെത്തി. ഇതേ തുടർന്ന് ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും സ്രവം പരിശോധനയ്ക്ക് അയച്ചു.

ഇവിടെയും ഫലം പോസിറ്റീവായതോടെയാണ് കൊവിഡ് മരണമെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ശനിയാഴ്ച ശവസംസ്‌കാരം നടത്തും.

ഇതിനിടെ വെള്ളിയാഴ്ച രാവിലെ അരിമ്പൂർ സ്വദേശിയും മരിച്ചിരുന്നു. ജൂലൈ അഞ്ചിന് വീട്ടമ്മ കുഴഞ്ഞ് വീഴുകയും തുടർന്ന് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. മൂന്നാമത്തെ പരിശോധനയിലാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പോസ്റ്റ്മാർട്ടത്തിന് മുമ്പെടുത്ത ഫലം പുറത്ത് വരുന്നതിന് മുമ്പാണ് സംസ്‌കാര ചടങ്ങുകൾ നടത്തിയത്. അതുകൊണ്ട് തന്നെ കൊവിഡ് പ്രോട്ടോകോൾ പാലിക്കാതെയാണ് സംസ്‌കാരം നടത്തിയത്.