
സ്വന്തം ലേഖകൻ
തിരുവനന്തപുരം : കൊവിഡ് 19 വൈറസ് ബാധ പശ്ചാത്തലത്തിൽ ജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ. ആലിംഗനവും ഹസ്തദാനവും ഒഴിവാക്കുക. മുഖം, മൂക്ക്, കണ്ണുകൾ എന്നിവയിൽ കൈ ഉപയോഗിച്ച് സ്പർശിക്കുന്നത് ഒഴിവാക്കുക. ചുമ, പനി, ശ്വാസം മുട്ട് അല്ലെങ്കിൽ വൃക്കകരൾ രോഗം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ഏതെങ്കിലും രോഗമുള്ളവർ ദർശനം ഒഴിവാക്കി വീട്ടിൽ വിശ്രമിക്കണം. ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടണമെന്നും അധികൃതർ വ്യക്തമാക്കി.
വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന 14 പേരെ പുതുക്കിയ മാർഗ്ഗരേഖയുടെ അടിസ്ഥാനത്തിൽ ഇന്ന് ഒഴിവാക്കിയിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി.ഹാൻഡ് റെയിലിംഗുകൾ (ഉദാ: ആരാധനാലയങ്ങളിലെ ക്യൂ സമ്ബ്രദായത്തിന് വേണ്ടി ഒരിക്കിയിട്ടുള്ള
കമ്പി) കഴിയുന്നിടത്തോളം തൊടരുത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റെയിലിംഗ് പോലുള്ള സ്ഥലങ്ങളിൽ സ്പർശിച്ചതിന് ശേഷം കൈ കഴുകണം. ആരാധാനാലയങ്ങളിൽ ദർശനത്തിനായി തിരക്കു കൂട്ടരുത്. വ്യക്തിയിൽ നിന്നു ഒരു കൈ അലകം പാലിച്ച് ക്യൂവിൽ പോകണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. പത്തനംതിട്ട സ്വദേശികളോടൊപ്പം വിമാനത്തിലെത്തിയ 11 പേർ കൂടി നിരീക്ഷണത്തിലാണ്.
കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 732 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 732 പേരിൽ 648 പേർ വീടുകളിലും 84 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇവരിൽ നിന്നും സംശയം തോന്നിയ 729 പേരുടെ സ്രവസാമ്പിളുകൾ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധയ്ക്ക് അയച്ചിരുന്നു. പരിശോധനാ ഫലം പുറത്തുവന്ന 664 പേർക്കും വൈറസ് ബാധയില്ലെന്നും ബുള്ളറ്റിനിൽ പറയുന്നു.