
കോട്ടയം : കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷനിലെ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന വാറന്റ് പ്രതി പിടിയിൽ. 2023ൽ കോട്ടയം റെയിൽവേ സ്റ്റേഷൻ എസി വെയ്റ്റിംഗ് ഹാളിൽ നിന്നും മൊബൈൽ ഫോൺ മോഷണം ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
ഈ പ്രതിയായ മുഹമ്മദ് ഇജാസ് ജലാൽ (24) s/o ജലാലുദ്ദീൻ സൺഷൈൻ ഹൗസ്, വെങ്കുളം പിഒ ഇടവ, തിരുവനന്തപുരം എന്ന ആൾ ജാമ്യം നേടി ഒളിവിൽ പോയിരുന്നു. ഒളിവിൽ പോയ പ്രതിയെ കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷൻ എസ് എച്ച്ഒ റെജി പി. ജോസഫിന്റെ നേതൃത്വത്തിൽ സിപിഒ മാരായ അഖിൽ, ശരത് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.