കോണത്താറ്റ് പാലം: പ്രവേശന പാത നിർമാണം അനിശ്ചിതത്വത്തിൽ. വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും യാത്ര ക്ലേശം അധികാരികൾ പരിഹരിക്കുക അല്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക്   നീങ്ങുമെന്ന് KSU.

Spread the love

കോട്ടയം : കുമരകം റൂട്ടിലെ കോണത്താറ്റ് പാലത്തിന്റെ പ്രവേശനപാതയുടെ നിർമാണം വേഗത്തിലാക്കുക. താൽക്കാലിക റോഡിലൂടെ എല്ലാ ബസ്സുകളും വേർതിരിവില്ലാതെ കടത്തി വിടുക. പാലം പണി അനിശ്ചിതത്വത്തിലാതുകൊണ്ട് നിരവധി വിദ്യാർത്ഥികളും മറ്റ് യാത്രക്കാരും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.

 

 

 

 

 

എത്രയും വേഗം അധികാരികൾ ഇതിന് പരിഹാരം കാണുക ഇല്ലങ്കിൽ ശക്തമായ സമരപരിപാടികളുമായി KSU മുന്നേട്ട് വരുമെന്ന് KSU ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മറ്റി പറഞ്ഞു.  യോഗം ആവിശ്യപ്പെട്ടു നിയോജക മണ്ഡലം പ്രസിഡന്റ് ആൽഫിൻ പടിഞ്ഞാറേക്കരയുടെ അധ്യക്ഷതയിൽ കൂടിയ യോഗം KSU ജില്ല പ്രസിഡന്റ് കെ എൻ നൈസാം ഉൽഘാടനം ചെയ്തു.

 

 

 

 

 

KSU ജില്ല കമ്മറ്റിയഗം അശ്വിൻ സാബു സ്വാഗതം പറഞ്ഞു, KSU സംസ്ഥാന ഭാരവാഹികളായ ജിത്തു ജോസ്, സെബാസ്റ്റ്യൻ ജോയ്, യൂത്ത് കോൺഗ്രസ്‌ കുമരകം മണ്ഡലം പ്രസിഡന്റ് അഖിൽ എസ് പിള്ള KSU നിയോജക മണ്ഡലം ഭാരവാഹികളായ അരുൺ സേവിയർ, അശ്വിൻ മണലേൽ,വിഷ്ണു, ജോൻസി, ജോസഫ്,ക്രിസ്റ്റോ, അഭിരാം, അഭിമന്യു,മാത്യു, തുടങ്ങിയവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group