play-sharp-fill
പഞ്ചായത്ത് മെമ്പറുടെ വീട് ജപ്തി ചെയ്തതിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ്സ് നേതൃത്വം കോർപ്പറേഷൻ ബാങ്ക് ഉപരോധിച്ചു

പഞ്ചായത്ത് മെമ്പറുടെ വീട് ജപ്തി ചെയ്തതിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ്സ് നേതൃത്വം കോർപ്പറേഷൻ ബാങ്ക് ഉപരോധിച്ചു

സ്വന്തം ലേഖകൻ

കോട്ടയം :തിരുവാർപ്പ് പഞ്ചായത്തംഗവും ഏറ്റുമാനൂർ ബ്ലോക്ക് പ്രസിഡന്റുമായ ചെങ്ങളം ഇടക്കരിച്ചിറ റേയ്ച്ചൽ ജേക്കബിന്റെ അഞ്ചര സെന്റ് സ്ഥലവും വീടും ജപ്തി ചെയ്തതിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ബാങ്ക് ഉപരോധിച്ചു.

ആറ് വർഷങ്ങൾക്ക് മുൻപ് വീട് പണിയുന്നതിനായി റേച്ചൽ കോർപ്പറേഷൻ ബാങ്കിൽ നിന്ന് ഏഴ് ലക്ഷം രൂപ ലോണെടുത്തിരുന്നു. ഇതിൽ 1. 89 ലക്ഷം രൂപ തവണക്കുടിശ്ശികയും വന്നിരുന്നു. ഈ കുടിശ്ശിക നാല് തവണകളായി അടച്ചു തീർക്കുന്നതിനായി ബാങ്ക് അവസരം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ തുകയിൽ 56000 രൂപ മാത്രമാണ് അടച്ചു തീർത്തത്. പിന്നീട് വെള്ളപ്പൊക്കത്തെ തുടർന്ന് തുക അടയ്ക്കാൻ സാധിക്കാതെ വരികയും 1.20 ലക്ഷം രൂപ കുടിശ്ശിക വരികയും ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് കോർപ്പറേഷൻ ബാങ്ക് വീടും സ്ഥലവും ജപ്തി ചെയ്തത്. എന്നാൽ കുടിശ്ശികത്തുക ഉടൻ അടച്ച് തീർക്കാമെന്ന് പറഞ്ഞെങ്കിലും ബാങ്ക് അധികൃതർ അതിന് തയ്യാറായില്ലെന്നാണ് റേച്ചലിന്റെ വാദം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ജപ്തി ചെയ്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടന്ന കോർപ്പറേഷൻ ബാങ്ക് ഉപരോധത്തിൽ ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, ഷാനവാസ് പാഴൂർ, റൂബി ചാക്കോ , ചെങ്ങളം രവി, സനൽ കാണക്കാരി, എസ് ഗോപകുമാർ, സക്കിർ എന്നിവർ പങ്കെടുത്തു