യാത്രക്കാരുടെ നടുവൊടിയുകയും ബസുകളുടെ ആക്‌സിലൊടിയുകയും ചെയ്യുന്ന അവസ്ഥയിൽ തിരുനക്കര ബസ് സ്റ്റാൻഡ്;ഏതാനും വര്‍ഷങ്ങള്‍ക്കു മുൻപ് മാത്രം നവീകരിച്ച സ്‌റ്റാന്റാണിത്‌

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിലെ ഏറ്റവും തിരക്കേറിയ ബസ്‌ സ്‌റ്റാന്‍ഡുകളിലൊന്നായ തിരുനക്കര സ്‌റ്റാന്‍ഡിലെ വന്‍ കുഴിയാണു യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരുപോലെ അപകടക്കെണിയാകുന്നത്‌.

video
play-sharp-fill

യാത്രക്കാരുടെ നടുവൊടിയുകയും ബസുകളുടെ ആക്‌സിലൊടിയുകയും ചെയ്യുന്ന അവസ്ഥയിലാണ് ബസ് സ്റ്റാൻഡ്.

നാഗമ്ബടം ഭാഗത്തേയ്‌ക്കു പോകുന്ന ബസുകള്‍ വരുന്ന ഭാഗത്താണു സ്‌റ്റാന്റിന്റെ മധ്യഭാഗത്തു വന്‍ കുഴി രൂപപ്പെട്ടിരിക്കുന്നത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണ്‍ക്രീറ്റ്‌ തകര്‍ന്ന്‌ മെറ്റല്‍ തെറിച്ചു കിടക്കുന്ന കുഴിയില്‍ ബസ്‌ വന്‍ ശബ്‌ദത്തോടെയാണു ചാടുന്നത്‌. തുടര്‍ച്ചയായി കുഴിയില്‍ ചാടുന്നതു മൂലം ആക്‌സില്‍ ഒടിയുന്നതു പതിവു സംഭവമാണെന്നു ജീവനക്കാര്‍ പറയുന്നു. ഇതിനൊപ്പം കുഴിയിലെ മെറ്റലുകള്‍ ബസുകള്‍ പോകുമ്ബോള്‍ തെറിച്ചു വീണും അപകടം സംഭവിക്കുന്നുണ്ട്‌. ഒരു കോണ്‍ക്രീറ്റ്‌ പാളി പൂര്‍ണമായി തകര്‍ന്നു.സമീപത്തെ മറ്റു പാളികളും തകര്‍ന്നു തുടങ്ങിയിട്ടുണ്ട്‌.

പോലീസ്‌ അടക്കം ഇക്കാര്യം സ്‌റ്റാന്റിന്റെ ചുമതലയുള്ള നഗരസഭയെ അറിയിച്ചിട്ടും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന്‌ ആക്ഷേപമുണ്ട്‌.രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം സ്വകാര്യ ബസ്‌ മേഖല സജീവമായി വരുന്നതേയുള്ളൂ.നഷ്‌ടത്തില്‍ സര്‍വീസ്‌ നടത്തുന്ന പല ഉടമകള്‍ക്കും സ്‌റ്റാന്റിലെ അപകടക്കെണി കൂടുതല്‍ നഷ്‌ടം വരുത്തുന്നുണ്ട്‌.

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്ബ്‌ മാത്രം നവീകരിച്ച സ്‌റ്റാന്റാണിത്‌. ഒരു മാസത്തിലേറെ അടച്ചിട്ട്‌ കോണ്‍ക്രീറ്റ്‌ നടത്തിയ ഭാഗമാണ്‌ ഇപ്പോള്‍ തകര്‍ന്നു തുടര്‍ന്നിരിക്കുന്നത്‌. നിര്‍മാണത്തിലെ അപാകമാണ്‌ വളരെ വേഗം സ്‌റ്റാന്റ്‌ തകരാന്‍ കാരണമെന്നു ബസ്‌ ജീവനക്കാര്‍ പറയുന്നു.