video
play-sharp-fill

കോട്ടയത്ത് നവജത ശിശുവിനെ കു‍ഴിച്ചിട്ട സംഭവം, ഡല്‍ഹി സ്വദേശിനിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയയാക്കും

കോട്ടയത്ത് നവജത ശിശുവിനെ കു‍ഴിച്ചിട്ട സംഭവം, ഡല്‍ഹി സ്വദേശിനിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയയാക്കും

Spread the love

കോട്ടയം: വൈക്കം തലയാഴത്ത് അതിഥി തൊഴിലാളി ഭ്രൂണം കുഴിച്ചിട്ട സംഭവത്തില്‍ ഡല്‍ഹി സ്വദേശിനിയെ വിദഗ്ധ പരിശോധനയ്ക്കു വിധേയയാക്കും.

കോട്ടയം മെഡിക്കല്‍ കോളജില്‍ ആണ് പരിശോധന. ഭ്രൂണ അവശിഷ്ടം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. വീടിനു സമീപത്തെ കുളത്തിന്റെ കരയില്‍ കുഴിച്ചിട്ട അവശിഷ്ടം ഫൊറന്‍സിക് വിദഗ്ധരും ഡോക്ടറുമടങ്ങുന്ന സംഘത്തിന്റെ മേല്‍നോട്ടത്തിലാണു പുറത്തെടുത്തത്.

ഫൊറന്‍സിക് വിദഗ്ധന്റെ സ്ഥല പരിശോധനയ്ക്കു ശേഷമായിരുന്നു പൊലീസ് നടപടി. ഭ്രൂണ അവശിഷ്ടം കുഴിച്ചിട്ട ബംഗാള്‍ സ്വദേശിയും സഹോദരനും തന്നെയാണ് അവശിഷ്ടങ്ങള്‍ പുറത്തെടുത്തത്. ഇവ വിദഗ്ധ പരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് അയയ്ക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച രാത്രിയാണ് ഡല്‍ഹി സ്വദേശിനിയായ യുവതിക്ക് ഗര്‍ഭമലസിയത്. അയല്‍വാസിയായ സ്ത്രീയെ സഹായത്തിന് വിളിക്കുകയും പിന്നീട് അവശിഷ്ടങ്ങള്‍ വീടിനു സമീപം കുഴിച്ചിടുകയും ചെയ്തു. അയല്‍വാസിയായ സ്ത്രീ ആശാവര്‍ക്കറെ അറിയിച്ചതോടെയാണ് സംഭവത്തില്‍ പൊലീസ് ഇടപെട്ടത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് നിലപാട്.

Tags :