Spread the love

കോട്ടയം: താഴത്തങ്ങാടി വള്ളംകളിയോടനുബന്ധിച്ച് നാളെ (27.09.2025) ഉച്ചയ്ക്ക് 02.00 മുതല്‍ കോട്ടയം ടൗണില്‍ ഏര്‍പ്പെടുത്തിയ ഗതാഗത ക്രമീകരണങ്ങൾ ഇങ്ങനെ

video
play-sharp-fill

1. കോട്ടയം ടൌണില്‍നിന്നും കുമരകം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ബേക്കര്‍ ജംക്ഷനില്‍ എത്തി ചാലുകുന്ന്, അറുത്തൂട്ടി, കുരിശുപള്ളി ജംഗ്ഷന്‍, തിരുവാതുക്കല്‍, ഇല്ലിക്കല്‍ വഴി പോകേണ്ടതാണ്.

2. കുമരകം ഭാഗത്ത് നിന്നും കോട്ടയം ടൌണിലേക്ക് വരുന്ന വലിയ വാഹനങ്ങള്‍ ഇല്ലിക്കല്‍,
തിരുവാതുക്കല്‍, തെക്കുംഗോപുരം, ബോട്ടുജെട്ടി, പാലാംമ്പടം, പുളിമൂട് ജംക്ഷന്‍ വഴി പോകേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3. കുമരകം ഭാഗത്ത് നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഇല്ലിക്കല്‍ ജംഗ്ഷനിൽ നിന്നും തിരുവാതുക്കല്‍ എത്തി പതിനാറില്‍ചിറ, സിമന്‍റ് ജംഗ്ഷൻ വഴി പോകേണ്ടതാണ്.

4. ചങ്ങനാശ്ശേരി ഭാഗത്തുനിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സിമന്‍റ് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പതിനാറില്‍ചിറ, തിരുവാതുക്കല്‍, ഇല്ലിക്കല്‍ ജംഗ്ഷൻ വഴി പോകേണ്ടതാണ്.

5. കുമ്മനം, കല്ലുമട ഭാഗത്തു നിന്നും കുമ്മനം പാലം ഇറങ്ങിവരുന്ന വാഹനങ്ങൾ കോട്ടയം ഭാഗത്തേക്കു പോകേണ്ടതാണ്.