തിരുനക്കര ബസ് സ്റ്റാന്റിന്റെ ശോച്യാവസ്ഥ പരിഹരിക്കണം: കോട്ടയം നഗരസഭയിലെ പുതിയ ഭരണസമിതിയിൽ പ്രതീക്ഷയർപ്പിച്ച് യാത്രക്കാർ

Spread the love

കോട്ടയം: കോട്ടയം നഗരസഭയ്ക്ക് പുതിയ ഭരണസമിതി അധികാരമേറ്റപ്പോൾ ജനം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. പരിഹരിക്കാനുള്ള നിരവധി വിഷയങ്ങളിൽ പൊതുജനങ്ങൾ നേരിട്ടനുഭവിക്കുന്ന പ്രശ്നമാണ് തിരുനക്കര ബസ് സ്റ്റാന്റ് തകർന്നു കിടക്കുന്നത്.

video
play-sharp-fill

കെട്ടിടം പൊളിച്ച ശേഷം സ്റ്റാന്റ് വൃത്തായാക്കിയിട്ടില്ല.
ബസ് കയറിയിറങ്ങുന്നത് തകർന്ന സ്റ്റാന്റിലൂടെയാണ്.
കോണ്‍ക്രീറ്റ് തറ തകർന്ന് തരിപ്പണമായി, കുഴികള്‍ നിറഞ്ഞു, ഉയർന്നു നില്‍ക്കുന്ന കോണ്‍ക്രീറ്റ് കമ്പികള്‍ എന്നിങ്ങനെ നീളുന്ന സ്റ്റാൻഡിലെ പരാധീനതകള്‍.
സ്‌കൂള്‍ വിദ്യാർത്ഥികള്‍, സ്ത്രീകള്‍, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിങ്ങനെ നൂറ് കണക്കിനാളുകള്‍ വന്നു പോകുന്ന കോട്ടയം നഗരത്തിലെ പ്രധാന ബസ് സ്റ്റാൻഡുകളിലൊന്നാണ് തിരുനക്കര. ജില്ലയിലെ എല്ലാ ഭാഗത്ത് നിന്നുമുള്ള ബസുകള്‍ കയറിയിറങ്ങുന്ന സ്റ്റാൻഡാണിത്.

ബസ് സ്റ്റാൻഡിലെ കുഴികള്‍ അടയ്ക്കുവാൻ നഗരസഭ നഗരസഭയ്‌ക്ക് നാളിതുവരെ സാധിച്ചിട്ടില്ല. മഴക്കാലത്ത് ചെളിക്കുളം, വെയിലായാല്‍ പൊടിശല്യവും. സ്‌റ്റാൻഡില്‍ കയറുന്ന ബസുകള്‍ക്ക് കേടുപാടുകളും ഏറെ. തറനിരപ്പിലെ കോണ്‍ക്രീറ്റ് തകർന്ന് കമ്ബികള്‍ ഉയർന്ന് നില്‍ക്കുന്നത് ഭീഷണി ഉയർത്തുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതീക്ഷയില്‍ പുതിയ ഭരണസമിതി വന്നതോടെ, നഗരസഭയുടെ മൂക്കിന് കീഴെ സ്ഥിതി ചെയ്യുന്ന സ്റ്റാൻഡിന്റെ ശോച്യാവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചശേഷം ഒരു വർഷം മുൻപാണ് തുറന്നുകൊടുത്തത്. സ്റ്റാൻഡില്‍ പുതിയ കെട്ടിടവും വ്യാപാരികളെ പുനരധിവസിപ്പിക്കാനുള്ള നീക്കവും വാഗ്ദാനമായി തുടരുകയാണ് ചെയ്തത്. പുതിയ ബസ് സ്റ്റാൻഡ് കെട്ടിടം പദ്ധതി പരണത്ത് തന്നെ.

എന്ന് മോചനം മഴയായാലും വെയിലായാലും യാത്രക്കാർക്ക് താല്‍ക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രമാണ് ഏക ആശ്രയം. ഇതിന് സമീപത്തായി മലിനജലം കെട്ടിക്കിടക്കുകയും മാലിന്യങ്ങള്‍ തള്ളുന്നുമുണ്ട്. കൊതുക് ശല്യവും ഇവിടെ രൂക്ഷമാണെന്ന് യാത്രക്കാർ പറയുന്നു.

പുതിയ ഭരണസമിതിയുടെ നേതൃത്വത്തില്‍ സ്റ്റാൻഡിലെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനും പുതിയ കെട്ടിടം നിർമ്മിക്കുന്നതിനും വേണ്ട നടപടി സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.