
കോട്ടയം: നഗരങ്ങളിലെ ബജിക്കടകളും തട്ടുകടകളും മിക്കതും രോഗ നിർമ്മാണ കേന്ദ്രങ്ങളായിമാറുന്നു. പതിനായിരം രൂപയുണ്ടെങ്കിൽ ആർക്കും വഴിയരികിൽ ബജിക്കടയോ തട്ടുകടയോ തുടങ്ങാം. മുനിസിപ്പൽ ലൈസൻസോ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അനുമതിയോ വേണ്ട. ആരുടെയും പരിശോധനയും പേടിക്കേണ്ട. കടക്കാരന്റെ ഇഷ്ടത്തിനുള്ള എന്തു സാധനങ്ങളും തയാറാക്കി വിൽക്കാം.
വൃത്തി തൊട്ടുതീണ്ടിയിട്ടില്ലാത്ത കടകള്‍ നിരവധിയാണ്. എത്രമൂടിയിട്ടാലും എണ്ണയിലും കടിയിലുമടക്കം പൊടിവീഴും.
ഇവർ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണോ എന്നു പോലും വ്യക്തമല്ല. മൂടതെ വച്ചിരിക്കുന്ന വെള്ളമാണ് പലതട്ടുകടകളിലും ഉപയോഗിക്കുന്നത്.
ഇത് കൂടാതെയാണ് മോശം എണ്ണയില്‍ നിന്നുള്ള ആരോഗ്യ പ്രശ്നങ്ങള്‍. എണ്ണവില കൂടിയിട്ടും പലഹാരങ്ങള്‍ക്ക് ഇപ്പോഴും പഴയ വിലയാണ്. ഇതെങ്ങനെ സാധിക്കുന്നുവെന്നതാണ് ചോദ്യം. മായംചേർന്ന വെളിച്ചെണ്ണ വ്യാപകമായി തട്ടുകടക്കാരും ബജ്ജിക്കടക്കാരും വാങ്ങുന്നുവെന്ന് കഴിഞ്ഞദിവസം ഇടനിലക്കാരുടെ വെളിപ്പെടുത്തല്‍ ചർച്ചയായിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകളുമില്ല. സഞ്ചരിക്കുന്ന ലാബില്‍ നിന്നുള്ള പരിശോധനാ റിപ്പോർട്ടില്‍ പലതവണ എണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച് റിപ്പോർട്ട് നല്‍കിയെങ്കിലും നടപടിയെടുത്തില്ല.
നഗരത്തിലെ തട്ടുകടകളിൽ പരിശോധന നടത്തേണ്ടത് നഗരസഭാ ഹെൽത്ത് വിഭാഗമാണ്. അവർ ഇപ്പോൾ അനങ്ങുന്നില്ല.
അതേസമയം ലക്ഷങ്ങൾ മുടക്കി കട നടത്തുന്നവർക്ക് കച്ചവടമില്ല. മുനിസിപ്പൽ ലൈസൻസ് ,ഭക്ഷ്യ സുരക്ഷാ ലൈസൻസ് ,ജിഎസ്ടി രജസ്ട്രേഷൻ തുടങ്ങിയവയെടുത്ത് തൊഴിൽ നികുതി വരെ അടച്ച് കച്ചവടം നടത്തുന്നവർക്ക് തട്ടുകടക്കാർ ഭീഷണിയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെളിച്ചെണ്ണയ്ക്ക് വില കൂടിയിട്ടും തട്ടുകടക്കാർ പഴയ വിലയ്ക്ക് പലഹാരം വിൽക്കുന്നത് മായം ചേർത്ത എണ്ണ ഉപയോഗിക്കുന്നതിനാലാണ്. അതേസമയം ലൈസൻസുള്ള കടക്കാർ പിടിച്ചു നിൽക്കാൻ പാടുപെടുകയാണ്. നല്ല എണ്ണയിൽ പാകം ചെയ്യുമ്പോൾ സ്വാഭാവികമായും വിലവർധിപ്പിക്കേണ്ടി വരും.
അപ്പോൾ വില കുറഞ്ഞ പലഹാരത്തിനായി തട്ടുകടയ്ക്കു മുന്നിൽ ജനം ഇടിച്ചു കയറും. പക്ഷേ ഭാവിയിൽഇവരൊക്കെ രോഗികളാകുമ്പോഴാണ് ചിന്തിക്കുക. ഇവിടെയൊന്നും പരിശോധനയില്ല.
അതേസമയം ലൈസൻസുളള ഹോട്ടലുകളിൽ കയറി നിരങ്ങുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭയും. പലരും ഷട്ടറിട്ട് പിൻ വാങ്ങി. കോട്ടയം നഗരത്തിൽ മാത്രം നിരവധി ഹോട്ടലുകൾ അടച്ചുപൂട്ടി.
ബജിക്കടകൾ നടത്തുന്നവരിൽ ഭൂരിപക്ഷവും ഇതര സംസ്ഥാനക്കാരാണ്. പലരും ക്രിമിനൽ കേസുകളിൽപ്പെട്ട് നാടുവിടുന്നവരാണ്. കഞ്ചാവുംഹാൻസും അടക്കമുള ലഹരി ഉത്പന്നങ്ങളുടെ കച്ചവടവും തട്ടുകടയുടെ മറവിൽ നടത്തുന്നവരുണ്ട്. ലോട്ടറി, പച്ചക്കറി, ഹോട്ടൽ.അടക്കമുള്ള മേഖലകളിലേക്ക് ഇതര സംസഥാന തൊഴിലാളികൾ കടന്നു കയറാൻ തുടങ്ങി.
പത്തില്‍ നാലുപേർക്കും കൊളസ്ട്രോള്‍
മിനിമം ഒരാളുടെ ചായകുടിച്ചെലവ് 30 രൂപയിലെത്തി. ചായയും രണ്ട് കടിയും കഴിക്കാത്ത ദിവസങ്ങള്‍ കുറവ്. പരിശോധിക്കുമ്പോള്‍ പത്തുപേരില്‍ നാലുപേർക്കും കൊളസ്ട്രോള്‍ ഉണ്ടെന്നാണ് ലാബുകളില്‍ നിന്നുള്ള വിവരം. പതിവായി എണ്ണപ്പലഹാരം കഴിക്കുന്നവരാണ് ഇവരെല്ലാം.
അതും നല്ല എണ്ണയിലല്ല തയാറാക്കുന്നതെന്നറിയുമ്പോഴാണ് ഞെട്ടുന്നത്.