
കോട്ടയത്ത് അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.
കോട്ടയം: സിമൻ്റ് കവലയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പള്ളം നെടുംപറമ്പിൽ സി. പോൾ (പോളച്ചായൻ ) (78) മരിച്ചു. ഇന്ന് രാവിലെ 10 മണിയോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ് മരണം സ്ഥിതീകരിച്ചത്.
ഇന്നലെ വൈകിട്ട് കോട്ടയത്തു നിന്നും പള്ളത്തേക്ക് സ്കൂട്ടറിൽ വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇടിച്ച വാഹനം നിർത്താതെ പോയി. അപകടം നടന്നയുടനെ ബോധരഹിതനായ പോളിനെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിൻ്റെ സഹായത്തോടെയാണ് ആശുപത്രിയിൽ എത്തിച്ചത്.
ഇതുവരെയും ഇടിച്ച വാഹനം കണ്ടെത്താൻ സാധിച്ചിട്ടില്ല. പ്രതികളെ പിടികൂടാനുള്ള നടപടികൾ ചിങ്ങവനം പോലീസ് ആരംഭിച്ചു. സംസ്കാരം പള്ളം സെൻ്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0