കോട്ടയം സഹോദയ സിബിഎസ്‌ഇ സ്‌കൂള്‍ കലോത്സവം സര്‍ഗസംഗമം ഒക്ടോബര്‍ ഒമ്പതു മുതല്‍ 11 വരെ ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാര്‍ സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും: നാലു ജില്ലകളില്‍ നിന്നായി 115 സ്‌കൂളുകളില്‍ നിന്നുള്ള ആറായിരത്തോളം പ്രതിഭകള്‍ 148 ഇനങ്ങളില്‍ മാറ്റുരയ്ക്കും.

Spread the love

കോട്ടയം: കോട്ടയം സഹോദയ സിബിഎസ്‌ഇ സ്‌കൂള്‍ കലോത്സവം സര്‍ഗസംഗമം ഒക്ടോബര്‍ ഒമ്പതു മുതല്‍ 11 വരെ ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാര്‍ സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.
നാലു ജില്ലകളില്‍ നിന്നായി 115 സ്‌കൂളുകളില്‍ നിന്നുള്ള ആറായിരത്തോളം പ്രതിഭകള്‍ 148 ഇനങ്ങളില്‍ മാറ്റുരയ്ക്കും. 25 വേദികളാണുള്ളത്. രചനാ മത്സരങ്ങള്‍ ഒക്ടോബര്‍ നാലിന് നടക്കും. കലോത്സവത്തിന്‍റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു.

സഹോദയ കോട്ടയത്തിന്‍റെ ആഭിമുഖ്യത്തിലുള്ള ചെസ് ചാമ്പ്യന്‍ഷിപ്പ് സെപ്റ്റംബര്‍ 20ന് ഏറ്റുമാനൂര്‍ എസ്‌എഫ്‌എസ് പബ്ലിക് സ്കൂളിലും ത്രോ ബോള്‍ മത്സരം സെപ്റ്റംബര്‍ 25,26 തീയതികളില്‍ ചങ്ങനാശേരി ഗുഡ്ഷെപ്പേര്‍ഡ് സ്‌കൂളിലും നടക്കും. പൈക ജ്യോതി പബ്ലിക് സ്‌കൂളില്‍ സെപ്റ്റംബര്‍ 26നാണ് വോളിബോള്‍ മത്സരം. സെപ്റ്റംബര്‍ 27ന് റോളര്‍ സ്‌കേറ്റിംഗ് കോട്ടയം ഗിരിദീപം സ്‌കൂളിലും നടക്കും.

ബാഡ്മിന്‍റണ്‍ മത്സരം ഒക്‌ടോബര്‍ 16 മുതല്‍ 18 വരെ ആനക്കല്ല് സെന്‍റ് ആന്‍റണീസിലും ബാസ്‌കറ്റ് ബോള്‍ ഒക്ടോബര്‍ 28,29 തീയതികളില്‍ കുറവിലങ്ങാട് ഡീ പോള്‍ പബ്ലിക് സ്‌കൂളിലും നടക്കും. ഫുട്‌ബോള്‍ മത്സരം ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ ഒന്നുവരെ കോട്ടയം ഗിരിദീപത്തിലാണ് നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹോദയ എഡ്യൂക്കേഷണല്‍ എക്‌സ്‌പോ ഒക്‌ടോബര്‍ 25ന് എരുമേലി നിര്‍മല പബ്ലിക് സ്‌കൂളില്‍ അരങ്ങേറും. മത്സരങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയും വിപുലമായ കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്തു.

സിബിഎസ്‌ഇ ക്ലസ്റ്റര്‍ -12 ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്‍റിന് ഇത്തവണ കോട്ടയമാണ് ആതിഥ്യമരുളുന്നത്. ലൂര്‍ദ് പബ്ലിക് സ്‌കൂളില്‍ 24 മുതല്‍ 27 വരെയാണ് മത്സരങ്ങള്‍. ഏഴു ജില്ലകളില്‍ നിന്നായി 120 ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും.