കോട്ടയം പട്ടിത്താനം ട്രാഫിക് റൗണ്ടാനയിൽ സിഗ്നൽ സംവിധാനമില്ല: വാഹനങ്ങളുടെ കൂട്ടിയിടി ഇവിടെ സ്ഥിരം കാഴ്ച

Spread the love

ഏറ്റുമാനൂര്‍: കേരളത്തിലെ ഏത് കൊച്ചു കവലയിലും ഇപ്പോൾ ട്രാഫിക്സിഗ്നൽ സംവിധാനമുണ്ട്. എന്നാൽ കോട്ടയത്തെ ഏറ്റവും വലിയ ട്രാഫിക് ജംഗ്ഷനായ
പട്ടിത്താനം റൗണ്ടാനയില്‍ സിഗ്നല്‍ സംവിധാനമില്ല, വട്ടം ചുറ്റിലും അപകടങ്ങള്‍. എം.സി. റോഡും എറണാകുളം റോഡും മണര്‍കാട്‌ ബൈപ്പാസും സംഗമിക്കുന്ന സ്‌ഥലമാണു സിഗ്നല്‍ സംവിധാനമില്ലാത്തതിനാല്‍ അപകടകേന്ദ്രമായി മാറുന്നത്‌.

video
play-sharp-fill

ജില്ലയിലെ ഏറ്റവും വലിയ ട്രാഫിക്‌ ജങ്‌ഷനാണു പട്ടിത്താനം റൗണ്ടാന. എര്‍ണാകുളം ഭാഗത്തേക്കും കൂത്താട്ടുകുളം ഭാഗത്തേക്കും കോട്ടയത്തേക്കും ഉള്ള വാഹനങ്ങള്‍ ഈ ജങ്‌ഷനില്‍ നിന്ന്‌ തിരിഞ്ഞാണു പോകുന്നത്‌.

ഇപ്പോള്‍, ഡ്രൈവര്‍മാര്‍ മനോധര്‍മ്മം അനുസരിച്ചാണ്‌ വാഹനങ്ങള്‍ തിരിച്ചുവിടുന്നത്‌. ഇതുമൂലം ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ ഉണ്ടാകുന്നു. പട്ടിത്താനം മുതല്‍ ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജങ്‌ഷന്‍ വരെ ഏതാനും ദിവസങ്ങളായി വന്‍ ഗതാഗത കുരുക്കാണ്‌ അനുഭപ്പെട്ടത്‌. മെഡിക്കല്‍ കോളജിലേക്ക്‌ ഗുരുതരാവസ്‌ഥയില്‍ രോഗിയുമായി പോകുന്ന ആമ്പുലന്‍സ്‌ പോലും ഏറെ നേരം ഗതാഗത കുരുക്കില്‍പ്പെടുകയാണ്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം.സി റോഡില്‍ നിന്നു ബൈപ്പാസ്‌ റോഡിലേക്ക്‌ പോക്കറ്റ്‌ റോഡ്‌ ഉണ്ടെങ്കിലും സിഗ്നല്‍ ബോര്‍ഡ്‌ ഇല്ലാത്തതിനാൽ അപരിചിതരായ ഡ്രൈവര്‍മാര്‍ ബൈപ്പാസ്‌ റോഡ്‌ ഉപയോഗിക്കാത്തത്‌ എം.സി റോഡിലെ തിരക്കു വര്‍ധിപ്പിക്കുന്നു. റൗണ്ടാന പുനര്‍ നിര്‍മ്മിച്ചു മനോഹരമാക്കിയിട്ടുണ്ടെങ്കിലും സിഗ്നല്‍ സംവിധാനം ഒരുക്കിയിട്ടില്ല.
സിഗ്നല്‍ സംവിധാനം ഒരുക്കണമെന്ന ആവശ്യത്തിനു റൗണ്ടാനയോളം പഴക്കമുണ്ട്‌. ഇവിടെ പോലീസിന്റെ നീയന്ത്രണവും ഇല്ല.

സെന്‍ട്രല്‍ ജങ്‌ഷനില്‍ പോലീസ്‌ നീയന്ത്രണമുണ്ടെങ്കിലും ഗതാഗത കുരുക്കിനു കുറവൊന്നുമില്ല. ടാക്‌സി വിളിച്ചാല്‍ ഡ്രൈവര്‍മാര്‍ക്കു വരാന്‍ മടിയാണ്‌. കത്തുന്ന വേനല്‍ ചൂടില്‍ ഗതാഗത കുരുക്കില്‍ ടാക്‌സി കിട്ടാതെ സാധാരണക്കും വലയുകയാണ്‌.
രോഗികളും പ്രായമായവരുമാണ്‌ ഏറെ ബുദ്ധിമുട്ടുന്നത്‌. റൗണ്ടാനയില്‍ ട്രാഫിക്‌ സിഗ്നല്‍ സംവിധാനം കൊണ്ടുവന്നാല്‍ അപകടങ്ങള്‍ കുറയ്‌ക്കാന്‍ സാധിക്കുമെന്നാണു പരിസരവാസികള്‍ പറയുന്നു.