play-sharp-fill
തൊട്ടാൽ പൊള്ളും വില: ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ തല മുണ്ഡനം ചെയ്തു: കോട്ടയത്ത് ഗ്യാസ്‌കുറ്റിയ്ക്കു മുകളിൽ കറുത്ത കൊടി വച്ച് പ്രതിഷേധം

തൊട്ടാൽ പൊള്ളും വില: ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ തല മുണ്ഡനം ചെയ്തു: കോട്ടയത്ത് ഗ്യാസ്‌കുറ്റിയ്ക്കു മുകളിൽ കറുത്ത കൊടി വച്ച് പ്രതിഷേധം

സ്വന്തം ലേഖകൻ

കോട്ടയം: പാചക വാതക – ഇന്ധന വില വർദ്ധനവിനെതിരെ കൊച്ചിയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഓഫിസിനു മുന്നിൽ കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ തലമുണ്ഡനം ചെയ്തുള്ള പ്രതിഷേധിച്ചു. എറണാകുളം പനമ്പള്ളി നഗറിലുള്ള ഐ.ഒ.സി ഓഫിസിനു മുന്നിലാണ് അസോസിയേഷൻ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

രാവിലെ 11 ന് ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്റെ തിരഞ്ഞെടുത്ത പ്രതിനിധികളാണ് തല മുണ്ഡനം ചെയ്തു പ്രതിഷേധിച്ചത്. കോട്ടയം ജില്ലയിൽ നിന്നുള്ള പ്രതിനിധികളും തല മുണ്ഡനം ചെയ്യൽ സമരത്തിൽ അണി നിരന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ജി.ജയപാലാണ് ആദ്യം തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലയിൽ പ്രതിഷേധത്തിന്റെ ഭാഗമായി ഹോട്ടലുകളും പങ്കെടുത്തു. അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ പാചകവാതക സിലിണ്ടറുകളിൽ കറുത്ത തുണിയും, പ്ലക്കാർഡുകളും വച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പാചക വാതക സിലിണ്ടറുകളിൽ കറുത്ത തുണി വച്ച ശേഷം ഇന്ധന വില വർദ്ധനവിനെതിരായ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡ് പ്രദർശിപ്പിച്ചു.

പെട്രോൾ – ഡീസൽ – പാചക വാതക വില ഓരോ ദിവസവും വർദ്ധിക്കുന്നതിലും, പെട്രോളിയെ ഉത്പന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്നും അവശ്യപ്പെട്ടാണ് അസോസിയേഷൻ പ്രതിഷേധം സംഘടിപ്പിച്ചത്.