ഇതുപോലൊരു മുടിഞ്ഞ നഗരസഭ എന്തിനാണ് ? കോട്ടയം നഗരസഭയുടെ മുട്ടമ്പലത്തെ ശ്മശാനം പൂട്ടിയിട്ട് രണ്ടാഴ്ച കഴിഞ്ഞു; ഇന്ന് മരണമടഞ്ഞ കാരാപ്പുഴ സ്വദേശിയുടെ മൃതദേഹം കത്തിച്ചത് ശ്മശാനത്തിന് പുറത്ത് വെച്ച്; കക്കാനും അടിച്ചു മാറ്റാനും മാത്രം അറിയാവുന്ന ഉദ്യോഗസ്ഥരും ഭരണാധികാരികളും എന്തിനാണ് കോട്ടയത്തിന് ..? മൃതദേഹം മുറ്റത്ത് വച്ച് കത്തിക്കുന്ന നഗരസഭയിൽ നിന്ന് സെക്രട്ടറി 10 ദിവസത്തെ അവധിയെടുത്ത് മുങ്ങി

Spread the love

കോട്ടയം: കോട്ടയം നഗരസഭയുടെ മുട്ടമ്പലത്തെ ശ്മശാനം പൂട്ടിയിട്ട് 10 ദിവസമായി . അറ്റകുറ്റപ്പണി നടത്താതെ ഉപകരണങ്ങൾ കേടായും തുരുമ്പെടുത്തും നശിച്ചതോടെയാണ് ശ്മശാനത്തിന്റെ പ്രവർത്തനം സ്തംഭിച്ചത്.
ഇത് നഗരവാസികളെ ബുദ്ധിമുട്ടിലാക്കി.

video
play-sharp-fill

നഗരസഭാ പരിധിയിൽപ്പെട്ട കാരാപ്പുഴ സ്വദേശിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കാനായി മുട്ടമ്പലം ശ്മശാനത്തിൽ എത്തിച്ചപ്പോഴാണ് പൂട്ടിക്കിടക്കുന്ന വിവരം ബന്ധുക്കൾ അറിഞ്ഞത്.

ഇതോടെ പുറത്തു വച്ച് മൃതദേഹം ദഹിപ്പിക്കുകയായിരുന്നു.
പാചക വാതകം ഉപയോഗിച്ചാണ് മുട്ടമ്പലം ശ്മശാനത്തിൽ മൃതദ്ദേഹം കത്തിക്കുന്നത്. ഗ്യാസ് കുറ്റി വച്ചിരിക്കുന്ന ഭാഗം സുരക്ഷിതമല്ലാതായിട്ട് ഏതാനും വർഷങ്ങളായി. ഗ്യാസ് ലീക്ക് ചെയ്യുന്നുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദ്ദേഹം വയ്ക്കുന്ന ഉപകരണവും പൊട്ടിപൊളിഞ്ഞു കിടക്കുകയാണ്.
പുകക്കുഴൽ പോലും എപ്പഴാ തകർന്ന് തലയിൽ വീഴുന്നതെന്നറിയില്ല.
അറ്റകുറ്റപ്പണി നടത്താതെ മുന്നോട്ടു പോകില്ലന്ന് ജീവനക്കാർ പലതവണ ചൂണ്ടിക്കാണിച്ചതാണ്. എന്നിട്ടും നഗരസഭ അനങ്ങിയില്ല.

അവിടെ നിന്ന് ലഭിക്കുന്ന വരുമാനം പോലും അറ്റകുറ്റപ്പണികൾക്ക് ചെലവിടാൻ നഗരസഭ തായാറല്ല. അങ്ങനെ വന്നതോടെയാണ് ശ്മാശനം അടച്ച് പൂട്ടേണ്ടി വന്നത്.
ദിവസവും നാലും അഞ്ചും മൃതദ്ദേഹങ്ങൾ വരെ ഇവിടെ സംസ്കരിക്കാറുണ്ടായിരുന്നു.

നഗരത്തിനുള്ളിൽ താമസിക്കുന്നവരിൽ ഭൂരിഭാഗം പേർക്കും വീട്ടിൽ സംസ്കരിക്കുന്നതിനുള്ള സ്ഥലമില്ലാത്തവരാണ്. ഇവരുടെ കാര്യമാണ് കഷ്ടത്തിലാവുന്നത്.
ഒന്നിനും കൊള്ളാത്ത നഗരസഭയും എല്ലാം കട്ടുമുടിക്കുന്ന ആളുകളുമാണ് കോട്ടയം നഗരസഭയിലുള്ളത്.
മുട്ടമ്പലം ശ്മശാനം ഇനി എന്ന് നന്നാക്കുമെന്നോ എന്ന് തുറക്കുമെന്നോ ആർക്കും ഒരു ഉരുറപ്പുമില്ല.